നിപ: പ്രതിരോധ പ്രവർത്തനങ്ങൾ തുടരും; വൈറസ് വ്യാപനത്തെപ്പറ്റി പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

Last Updated:

കോഴിക്കോടുണ്ടായ അനുഭവത്തെ മുൻനിറുത്തി നാം എടുത്ത മുൻകരുതൽ ഗുണകരമായെന്നും മുഖ്യമന്ത്രി

കൊച്ചി: നിപയെ സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ ആശ്വാസകരമാണെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടുവർഷമായി സംസ്ഥാനത്ത് നിപ വൈറസ് ഉണ്ടാകുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് ഗവേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു . കൊച്ചിയിൽ ചേർന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം കോഴിക്കോടുണ്ടായ അനുഭവത്തെ മുൻനിറുത്തി നാം എടുത്ത മുൻകരുതൽ ഗുണകരമായെന്നും പിണറായി പറഞ്ഞു. ഇതിനെ പറ്റി ഗവേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിച്ചാൽ മാത്രമേ നിപ പൂർണമായി മുക്തമാകും. ഇതിന് കേന്ദ്ര സർക്കാരും പഠനം നടത്തണമെന്നാവശ്യപ്പെടും. സംസ്ഥാനത്ത് രണ്ടുവർഷമായി ഇതിന് കാരണക്കാരായി കാണുന്നത് പഴംതീനി വവ്വാലുകളാണ്. കഴിഞ്ഞ തവണ നടത്തിയ പരിശോധനകളിൽ വൈറസുള്ള വവ്വാലുകളെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥനത്തിൽ തുടർനടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.പഠന ഗവേഷണങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം ഏർപ്പെടുത്തേണ്ടി വരുമെന്നും വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിപ: പ്രതിരോധ പ്രവർത്തനങ്ങൾ തുടരും; വൈറസ് വ്യാപനത്തെപ്പറ്റി പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement