Also Read-റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ
അദ്ദേഹം കൂടി ഉൾപ്പെട്ട മുന്നണിയിലെ അംഗങ്ങളാണല്ലോ പ്രതിസ്ഥാനത്തെന്ന ചോദ്യത്തിന് 'ഏതെങ്കിലും കൃത്യത്തിൽ ഒരു വ്യക്തി പങ്കെടുക്കുമ്പോൾ അതിൽ രാഷ്ട്രീയവും അതിന്റെ മുന്നണിയും പറയുന്നതിൽ എന്താണ് അർത്ഥം. ഏതെങ്കിലും ഒരു വ്യക്തി അല്ലെങ്കിൽ ഏതാനും വ്യക്തികൾ ഒരു ക്രൂരമായ കൃത്യത്തിൽ പങ്കെടുക്കുന്നു എന്നു പറഞ്ഞാൽ അതിനെ പാർട്ടിയായും പാർട്ടി ഉൾപ്പെട്ട മുന്നണിയായും പിന്നെ മുന്നണി ഉൾപ്പെട്ട ഗവൺമെന്റായും ഒക്കെ ചിത്രീകരിക്കുന്നത് ശരിയല്ല.യാതൊരു കാരണവശാവും അത്തരം വിഷയങ്ങൾ അല്ല കാണേണ്ടത്. പകരം ആ കൃത്യമാണ് കാണേണ്ടത്.ആ ക്രൂരകൃത്യത്തെയാണ് അപലപിക്കേണ്ടത്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്താനുള്ള എല്ലാ നടപടിയും ഉണ്ടാകണം. ഇതാണ് സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നത്'. മന്ത്രി പറഞ്ഞു.
advertisement
കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലായിരുന്നു മന്ത്രി ആദ്യം എത്തിയത്. ഇദ്ദേഹത്തെ കണ്ട് കൃപേഷിന്റെ അച്ഛൻ അലമുറയിട്ട് കരയുകയായിരുന്നു. തുടർന്ന് ശരത് ലാലിന്റെ വീടും സന്ദർശിച്ചു.