കാസര്‍കോട് : പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീട് സന്ദർശിച്ച് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. രാവിലെ 9 മണിയോടെയാണ് മന്ത്രി ഇവിടെയെത്തിയത്. കേരളമാകെ അപലപിച്ച കൊടും ക്രൂരതയാണ് നടന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏത് സാഹചര്യത്തിലാണ് സന്ദര്‍ശനം എന്ന ചോദ്യത്തിന് താൻ സിപിഐക്കാരനാണ് കേരള സർക്കാരിന്റെ ഭാഗമാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തിരിച്ചും മറിച്ചും ചോദിക്കേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി.
Also Read-പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ആലോചനസംഭവത്തെ രാഷ്ട്രീയ പ്രശ്നവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വളരെ ദാരുണമായ സംഭവമാണ് നടന്നത് മന്ത്രി പറഞ്ഞു. സർക്കാരോ പാർട്ടിയോ ഇതിനെ ന്യായീകരിച്ചിട്ടില്ലെന്നും ഒരിക്കലും അംഗീകരിക്കാനാവാത്ത കൃത്യമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതക സംഭവത്തിൽ ആദ്യം തന്നെ പ്രതികരിച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. വകതിരിവില്ലാത്തവർ ചെയ്യുന്നത് തിരുത്തേണ്ടി വരുമെന്നായിരുന്നു കൊലപാതകത്തെ അപലപിച്ച് അദ്ദേഹത്തിന്റെ പ്രതികരണം.
കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലായിരുന്നു മന്ത്രി ആദ്യം എത്തിയത്. ഇദ്ദേഹത്തെ കണ്ട് കൃപേഷിന്റെ അച്ഛൻ അലമുറയിട്ട് കരയുകയായിരുന്നു. തുടർന്ന് ശരത് ലാലിന്റെ വീട്ടിലേക്ക് തിരിച്ചു. വീടിന്റെ അവസ്ഥയെയും വസ്തുവിന്റെ പട്ടയത്തേയും സംബന്ധിച്ച കൃപേഷിന്റെ അച്ഛന്റെ പരാതി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.