TRENDING:

നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ; പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്ത് കെ ജെ ഷൈൻ

Last Updated:

ആരേയും തകര്‍ക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും രാഷ്ട്രീയത്തില്‍ കടന്നുവരേണ്ടവര്‍ ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറേണ്ടത് എന്ന ചോദ്യമാണ് ഉയര്‍ത്തിയതെന്നും റിനി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജ് സി പിഎം വേദിയിൽ. കെ.ജെ.ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ നോർത്ത് പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിലായിരുന്നു റിനി പങ്കെടുത്തത്.
News18
News18
advertisement

കെ.ജെ ഷൈൻ റിനിയെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തു. മുൻ മന്ത്രി കെ.ജെ ഷൈലജയാണ് പ്രതിഷേധയോ​ഗം ഉദ്ഘാടനം ചെയ്തത്. സ്ത്രീകളെ സ്മാർത്തവിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയെന്ന് കെ.ജെ ഷൈൻ വിമർശിച്ചത്.

'റിനിയെപോലുള്ള സ്ത്രീകള്‍ ഈ പ്രസ്ഥാനത്തോടൊപ്പം ചേരണം. റിനിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെങ്കിലും തിരിച്ചറിവ് ഉണ്ടാകുന്ന സമയം ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു' കെ.ജെ.ഷൈന്‍ പറഞ്ഞു. കെ.ജെ.ഷൈനിന് നേരെ നടന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍കൂടിയാണ് സിപിഎം പെണ്‍ പ്രതിരോധം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

advertisement

'എനിക്ക് ഒരു യുവനേതാവില്‍നിന്ന് ചില മോശം സമീപനം നേരിടേണ്ടി വന്നു എന്നാണ് ഞാന്‍ തുറന്ന് പറഞ്ഞത്. പക്ഷേ എന്നാല്‍പ്പോലും ഒരു പ്രസ്ഥാനത്തെ വേദനിപ്പിക്കേണ്ട എന്നു കരുതി ആ പ്രസ്ഥാനത്തിന്റെയോ വ്യക്തിയുടെയോ പേര് പറഞ്ഞിട്ടില്ല. ആരേയും തകര്‍ക്കണമെന്നല്ല എന്റെ ഉദ്ദേശം. രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന യുവാക്കള്‍ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. സ്ത്രീകളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. പേര് പറയാതിരുന്നിട്ടും എനിക്ക് നേരെ വന്‍തോതിലുള്ള ഭയനാകരമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്' റിനി കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ; പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്ത് കെ ജെ ഷൈൻ
Open in App
Home
Video
Impact Shorts
Web Stories