സുരേഷ് ഗോപി തൃശൂരില്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തൃശൂരില്‍ ആദ്യമായി എത്തുകയാണ് സുരേഷ് ഗോപി. ഗംഭീരമായ വരവേല്‍പാണ് സുരേഷ് ഗോപിക്ക് റെയില്‍വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്. തൃശൂരിലേത് യുദ്ധമല്ല, മത്സരമാണ് എന്നാണ് സുരേഷ് ഗോപി നല്‍കിയ ആദ്യപ്രതികരണം. പ്രവര്‍ത്തകരുടെ സ്വീകരണം ആവേശകരമാണെന്നും വിജയപ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി പങ്കുവച്ചു.
റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ സുരേഷ് ഗോപിയെ സ്വരാജ് റൗണ്ടിലേക്ക് ആനയിച്ച ശേഷം റോഡ് ഷോയും നടത്തി ബിജെപി പ്രവര്‍ത്തകര്‍. അതേസമയം, തിരുവനന്തപുരത്ത് എത്തിയ സ്ഥാനാർത്ഥി രാജിവ് ചന്ദ്രശേഖർ റോഡ് ഷോ നടത്തി. ഇത്തവണ എൻഡിഎയ്ക്ക് ലഭിക്കുന്ന സീറ്റുകളിൽ ഒരെണ്ണം തിരുവനന്തപുരമാകുമെന്ന് അദേഹം പറഞ്ഞു. തിരുവന്തപുരം ഐടി നഗരമാകുമോയെന്ന ചോദ്യത്തിന് മോദി ഗ്യാരന്റി ഊന്നിപ്പറഞ്ഞ രാജീവ് ചന്ദ്രശേഖർ ഐടി ഹബ്ബായി തിരുവനന്തപുരത്തെ മാറ്റുമെന്ന് ഉറപ്പ് നൽകി.
advertisement