റോബിന്‍ ബസ് അന്തർസംസ്ഥാന സര്‍വീസ് തുടങ്ങിയതിന് പിന്നാലെ പെർമിറ്റ് ലംഘനത്തിന് എംവിഡിയുടെ 7500 രൂപ പിഴ
പെർമിറ്റ് ലംഘനത്തിനെതിരെയാണ് രാവിലെ 7500 രൂപ പിഴ ചുമത്തിയത്. യാത്ര തുടർന്ന ബസ് പാലായിലും അങ്കമാലിയിലും തടഞ്ഞ് പരിശോധന നടത്തി. കോൺട്രാക്ട് ഗ്യാരേജ് പെർമിറ്റുളള ബസ് സ്റ്റേജ് ഗ്യാരേജ് ആക്കി ഓടിയതിന്റേ പേരിലാണ് പിഴയാണ് ഈടാക്കിയതെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ
വിശദീകരണം.
advertisement
ഉദ്യാഗസ്ഥരുടെ നടപടി എന്തു തന്നെയായാലും മുന്നോട്ട് പോകുമെന്ന് ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞു.
സര്‍വീസ് തുടങ്ങും മുന്‍പ് റോബിൻ മോട്ടോഴ്സിന്റെ പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനുള്ള ശ്രമമടക്കം നടക്കുന്നുവെന്ന് ആരോപിച്ച് ഉടമ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ആനക്കും ചേനക്കും എംവിഡിക്കും ചൊറിച്ചിൽ മാറ്റാനുള്ള മരുന്ന് ആവുവോളം നമ്മുടെ കയ്യിലുണ്ടെന്നും നിങ്ങളെക്കൊണ്ട് ആവുന്ന പോലെ നിങ്ങളങ്ങ് ചൊറിഞ്ഞോളൂവെന്നും റോബിനുമായുള്ള അങ്കത്തിന് ഒരുങ്ങിക്കോളുവെന്നും ബസ് ഉടമ കുറിപ്പിൽ വെല്ലുവിളിച്ചിരുന്നു