TRENDING:

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് RSS പ്രചാരക്; CCTV ദൃശ്യം പുറത്ത്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംഘർഷങ്ങളുടെ ഭാഗമായി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞത് ആർഎസ്എസ് പ്രവർത്തകനാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആർഎഎസ്എസിന്റെ നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീൺ ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് 18-ന് ലഭിച്ചു. ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീൺ ആർ.എസ്.എസിന്‍റെ നെടുമങ്ങാട് ജില്ലാ പ്രചാരക് ആണ്. നാലു ബോംബുകളാണ് പ്രവീൺ പൊലീസിനും സ്റ്റേഷനും നേരെ എറിഞ്ഞത്. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടരികിലാണ് ബോംബ് വീണ് പൊട്ടിയത്. ബോംബ് വീണതോടെ പൊലീസുകാർ ചിതറിയോടുന്ന ദൃശ്യങ്ങൾ അന്നുതന്നെ പുറത്തുവന്നിരുന്നു.
advertisement

ശുദ്ധിക്രിയ ജാതി അധിക്ഷേപം: തന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിന്ദു

സിപിഎം-ആർഎസ്എസ് സംഘർഷം നടക്കുന്നതിനിടെയാണ് പൊലീസിനും സ്റ്റേഷനും നേരെ ബോംബേറ് ഉണ്ടായത്. അതുകൊണ്ടുതന്നെ ബോംബ് എറിഞ്ഞത് ആർഎസ്എസുകാരാണോ സിപിഎമ്മുകാരാണോയെന്ന് ആദ്യം വ്യക്തമായിരുന്നില്ല. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു.

കേരളത്തിലെ അക്രമസംഭവങ്ങളിൽ കേന്ദ്രം റിപ്പോർട്ട് തേടി

advertisement

കഴിഞ്ഞ ദിവസം ഹർത്താലിനിടെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനുനേരെ ബോംബേറ് ഉണ്ടായത്. സമീപത്തുനിന്ന സിപിഎം പ്രവർത്തകർക്കുനേരെയും ബോംബേറ് ഉണ്ടായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് RSS പ്രചാരക്; CCTV ദൃശ്യം പുറത്ത്