ഇന്റർഫേസ് /വാർത്ത /Kerala / ശുദ്ധിക്രിയ ജാതി അധിക്ഷേപം: തന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിന്ദു

ശുദ്ധിക്രിയ ജാതി അധിക്ഷേപം: തന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിന്ദു

ബിന്ദുവും കനകദുർഗയും

ബിന്ദുവും കനകദുർഗയും

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  കൊച്ചി : ശബരിമല തന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ദർശനം നടത്തിയ യുവതി ബിന്ദു. തന്റെ സന്ദർശനത്തിന് ശേഷം നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി ജാതി അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടിയാണ്  നീക്കം.

  ശ്രീലങ്കൻ യുവതി ദർശനം നടത്തിയപ്പോൾ ശുദ്ധിക്രിയ ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയ ബിന്ദു താൻ ദളിതയായതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് ന്യൂസ് 18നോട് സംസാരിക്കവെ അറിയിച്ചത്.

  Also Read-കേരളത്തിലെ അക്രമസംഭവങ്ങളിൽ കേന്ദ്രം റിപ്പോർട്ട് തേടി

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  കോഴിക്കോട്-മലപ്പുറം സ്വദേശികളായ ബിന്ദു കനക ദുർഗ എന്നിവർ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ശബരിമലയിൽ ദർശനം നടത്തിയത്.

  ഇവർ ദർശനം നടത്തിയെന്ന സ്ഥിതീകരണം എത്തിയതോടെ നട അടച്ച തന്ത്രി ശുദ്ധിക്രിയകൾ നടത്തിയിരുന്നു. തന്ത്രിയുടെ നടപടിക്കെതിരെ പലഭാഗങ്ങളിൽ നിന്നും വിമര്‍ശനം ഉയർന്നിരുന്നു, പിന്നാലെയാണ് നിയമ നടപടി സ്വീകരിക്കുമെന്ന് ബിന്ദു അറിയിച്ചിരിക്കുന്നത്.

  അതേസമയം തങ്ങൾ ശബരിമല ദർശനം നടത്തിയതിന്റെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നാണ് കനകദുർഗ പറയുന്നത്. ഭക്തയെന്ന നിലയിൽ തന്നെയാണ് ദർശനം നടത്തിയതെന്നും ന്യൂസ്18നോട് അവർ വ്യക്തമാക്കി.

  First published:

  Tags: Kanakadurga, Kanakadurga and bindhu, Sabarimala sc vedict, Sabarimala temple, Sabarimala Women Entry, Sabarimala women entry issue, Supreme court