TRENDING:

ശബരിമല നിരോധനാജ്ഞ ഭക്തർക്ക് തടസമുണ്ടാക്കുന്നില്ലെന്ന് ഹൈക്കോടതി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഭക്തർക്ക് തടസ്സമുണ്ടാക്കുന്നില്ലെന്ന് ഹൈക്കോടതി. സുഗമമായ തീർത്ഥാടനം ശബരിമലയിൽ സാധ്യമാകുന്നുണ്ടെന്ന് ഹൈക്കോടതി നിയമിച്ച സമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ തിരക്ക് കൂടിയതായും കഴിഞ്ഞ ദിവസങ്ങളിൽ 80000 പേർ വന്നുപോയതായും സമിതി അറിയിച്ചുവെന്ന് ഹൈക്കോടതി പറഞ്ഞു. നിരോധനാജ്ഞ നീക്കണമെന്ന ഒരുകൂട്ടം ഹർജികൾ വാദം കേൾക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
advertisement

ശബരിമലയിലെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ തുടരേണ്ടതുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ചില രാഷ്ട്രീയ പാർട്ടികൾ ഗൂഢലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുവെന്നും സുപ്രീം കോടതി വിധിയെ മാനിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. സ്ത്രീകളെ അക്രമിക്കുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിൽ നിരോധനാജ്ഞ തുടരണമെന്നും സർക്കാർ അറിയിച്ചു. തുടർന്ന് നിരോധനാജ്ഞ പിൻവലിക്കണമെന്ന ഹർജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

'കെ. സുരേന്ദ്രന്‍റെ ചെയ്തികൾ ന്യായീകരിക്കാനാകില്ല'; ജാമ്യഹർജിയിൽ വിധി നാളെ

കഴിഞ്ഞ ദിവസങ്ങളിൽ എരുമേലി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി സന്ദർശനം നടത്തിയിരുന്നു. ശബരിമലയിലും പരിസരപ്രദേശങ്ങളിലും സർക്കാർ ഏർപ്പെടുത്തിയ സൌകര്യങ്ങളിൽ മൂന്നംഗ സമിതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കാൻ പൊലീസിനോട് സമിതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല നിരോധനാജ്ഞ ഭക്തർക്ക് തടസമുണ്ടാക്കുന്നില്ലെന്ന് ഹൈക്കോടതി