മൊഴിയുടെ അടിസ്ഥാനത്തില്‍ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റിയെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് പോയി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തപ്പോള്‍ ഇതു സംബന്ധിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധനെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി എസ് പി ശശിധരന്‍ ചോദ്യം ചെയ്തത്. ഗോവര്‍ധനും വില്‍പന സ്ഥിരീകരിച്ചതേടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെല്ലാരിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചത്. സ്വര്‍ണം പൂശലിനൊടുവില്‍ കുറവു വന്ന് 476 ഗ്രാം സ്വര്‍ണം എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എസ്‌ഐടി.
advertisement
മഹാരാഷ്ട്രയില്‍നിന്നു വിദഗ്ധനെ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചുവെന്നും പൂശലിനുശേഷം ബാക്കിവന്ന സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് സ്വര്‍ണം വിറ്റുവെന്ന് കണ്ടെത്തിയത്. ഇതുവഴി നേടിയ പണം ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെയാണു ചെലവഴിച്ചതെന്ന വിവരവും എസ്‌ഐടിക്ക് ലഭിച്ചുവെന്നാണ് വിവരം. പോറ്റിയുടെ വീട്ടില്‍നിന്ന് ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. ഗോവര്‍ധനുമായുള്ള പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ തെളിയിക്കുന്ന രേഖകളും എസ്ഐടി കണ്ടെത്തി.
Summary: The Special Investigation Team (SIT) has made a crucial finding in the Sabarimala gold fraud case. The SIT has found that Unnikrishnan Potty sold the gold, separated from the plates at Smart Creations in Chennai, to Govardhan, a gold merchant from Ballari.
