TRENDING:

ആചാരങ്ങളില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല;സ്ത്രീകളുടെ മൗലികാവകാശം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി : ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിശദീകരണമുള്ളത്.
advertisement

വിവാദങ്ങള്‍ക്കിടെ മന്ത്രി ജലീലിന്റെ ബന്ധു കെ.ടി അദീബ് രാജിവച്ചു

ക്ഷേത്രകാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരവസരത്തിലും മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല.സുരക്ഷാ കാര്യങ്ങളില്‍ മാത്രമെ ഇടപെട്ടിട്ടുള്ളു.അക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കല്‍ അദ്ദേഹത്തിന്റെ കടമയാണെന്നാണ് വിശദീകരണം.സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഉത്തരവാദിത്വമുണ്ടെന്ന കാര്യവും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ക്ഷേത്ര കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കാട്ടി ടി ആര്‍ രമേശ് എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്.സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നാണ് ഒരു പരാതി. മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രിയെയുമാണ് ഈ ഹര്‍ജിയില്‍ എതിര്‍ കക്ഷിയാക്കിയിരിക്കുന്നത്. 1999 ല്‍ കാശി ക്ഷേത്രം യുപി സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഇതിനുള്ള അധികാരം സര്‍ക്കാരിനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്‍ വാദിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആചാരങ്ങളില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല;സ്ത്രീകളുടെ മൗലികാവകാശം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍