മന്ത്രി ജലീലിന്റെ ബന്ധു കെ.ടി അദീബ് രാജിവച്ചു

Last Updated:
തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ കെ.ടി അദീബ് രാജിവച്ചു. മന്ത്രി കെ.ടി ജലീലിന്റെ അടുത്ത ബന്ധുവായിരുന്നു അദീബ്. മന്ത്രിക്കെതിരെ ബന്ധുനിയമന വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് അദീബിന്റെ രാജി.
ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജി എന്ന് രാജി കത്തിൽ പറയുന്നു  ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നും മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോര്‍പറേഷന്‍ എം.ഡിക്ക് അദീബ് നല്‍കിയ കത്തിന്റെ പകര്‍പ്പ് ന്യൂസ് 18 ന് ലഭിച്ചു.
ബന്ധുവിനെ ഡെപ്യൂട്ടേഷന്‍ തസ്തികയിലേക്ക് നിയമിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസായിരുന്നു. എന്നാല്‍ അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമുണ്ടായിട്ടില്ലെന്നും മതിയായ യോഗ്യതകള്‍ ഉണ്ടെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് 7 പേരാണു അപേക്ഷിച്ചത്. അവരില്‍ കെ.ടി.അദീബിനെ ജനറല്‍ മാനേജരായി നിയമിച്ചു. ഒഴിവാക്കിയവരില്‍ ഒരാളെ ന്യൂനപക്ഷ കോര്‍പറേഷന്റെ തിരുവനന്തപുരം മേഖലാ ഓഫിസിലും മറ്റൊരാളെ കാസര്‍കോട് ഓഫിസിലും ഡപ്യൂട്ടി മാനേജരായി നിയമിച്ചതായാണ് ഫിറോസ് ആരോപിച്ചത്.
advertisement
അദീബിന്റെ വിദ്യാഭ്യാസ യോഗ്യതയുടെ അംഗീകരം സംബന്ധിച്ചും സംശയം ഉയര്‍ന്നതിനു പിന്നാലെയാണ് രാജി പ്രഖ്യാപനമുണ്ടായത്. എം.ബി.എയ്ക്കു തത്തുല്യമാണ് പി.ജി.ഡി.ബി.എ എന്നായിരുന്നു മന്ത്രി വിശദീകരിച്ചിരുന്നത്. എന്നാല്‍ അണ്ണാമലൈ സര്‍വകലാശാലയിലെ വിദൂരവിദ്യാഭ്യാസ കോഴ്‌സായ പി.ജി.ഡി.ബി.എ കാലക്കറ്റ് ഉള്‍പ്പെടെയുള്ള കേരളത്തിലെ ഒരു സര്‍വകലാശാലകളും അംഗീകരിച്ചിട്ടില്ല. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു നിര്‍ദ്ദേശിച്ചെങ്കിലും അതൊന്നും മന്ത്രി ബന്ധു ഇതുവരെ പാലിച്ചുമില്ല.
കോര്‍പറേഷന് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് നിയമനം സംബന്ധിച്ച് പത്രപ്പരസ്യം നല്‍കാത്തതെന്ന മന്ത്രിയുടെ വാദവും തെറ്റാണെന്നു വ്യക്തമായി. കോര്‍പറേഷനില്‍ സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലെന്നാണ് എം.ഡി പറയുന്നത്. കൂടാതെ ചുമതലയേറ്റയുടന്‍ അലവന്‍സ്‌ എഴുതിയെടുത്തതിന്റെ രേഖകളും പുറത്തു വന്നിരുന്നു.
advertisement
അദീബിന്റെ നിയമനത്തിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് മന്ത്രിക്കെതിരെ ഉയര്‍ന്നത്. ഇതോടെ ജലീലിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി. മലപ്പുറത്ത് മന്ത്രിയെ കരിങ്കൊടി കാട്ടുകയും ചീമുട്ടയെറിയുകയും ചെയ്തിരുന്നു.
അദീബിന്റെ രാജി മന്ത്രിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും മറ്റ് ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം ജലീലിന്റെ രാജിയെന്ന ആവശ്യത്തില്‍ നിന്നും പിന്നാക്കം പോകാന്‍ സാധ്യതയില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി ജലീലിന്റെ ബന്ധു കെ.ടി അദീബ് രാജിവച്ചു
Next Article
advertisement
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
ഒരുവർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
  • ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കോടതി വിമർശിച്ചു.

  • 5 കോടി രൂപ ആവശ്യപ്പെടുന്നത് അമിതമാണെന്നും ഇത് കടുത്ത ഉത്തരവുകൾക്ക് കാരണമാകുമെന്നും കോടതി.

  • ഇരു കക്ഷികൾക്കും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശം നൽകി.

View All
advertisement