TRENDING:

ശബരിമല എല്ലാവരുടേയും, ഇരുമുടിക്കെട്ടില്ലാതെയും പോകാമെന്ന് ഹൈക്കോടതി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി. വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
advertisement

രാഹുല്‍ ഈശ്വറിനെതിരെ തന്ത്രി കുടുംബത്തിന്റെ ശരിയായ നിലപാട് ഇതാണ്

ശബരിമല എല്ലാവരുടേയുമാണ്, ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയ്ക്ക് പോകാം. പതിനെട്ടാം പടിയിലൂടെ കയറാന്‍ മാത്രമേ ഇരുമുടിക്കെട്ട് ആവശ്യമുള്ളു. അല്ലാത്തവര്‍ക്ക് നേരെ എതിര്‍വശത്തുള്ള നടയിലൂടെ സന്നിധാനത്തേക്ക് കടക്കാവുന്നതാണ്. ശബരിമല ദര്‍ശനം സംബന്ധിച്ച് ഈ കീഴ് വഴക്കം നിലനിന്നു പോരുന്നതാണ്.

ശബരിമല സ്ത്രീ പ്രവേശനം: ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത് നാല് ഹര്‍ജികള്‍ 

നാനാജാതിമതസ്ഥര്‍ക്കും കടന്നുവരാവുന്ന ഇടമാണ് ശബരിമലയെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിയിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഹർജി തള്ളുകയും ചെയ്തു. സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ശബരിമലയിൽ വിശ്വാസികളെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന ഹർജി നൽകിയതിന് ടിജി മോഹൻദാസിന്റെ കോടതി വിമർശിച്ചു.കേരളത്തിന്റെ മതേതരത്വത്തെ തകർക്കുന്ന സ്വഭാവമുള്ളതാണ് ഹർജിയെന്നും കോടതി വ്യക്തമാക്കി.

advertisement

ശബരിമലയിൽ ദർശനം നടത്തുന്നതിന് സുരക്ഷ ഒരുക്കണമെന്ന നാലു യുവതികൾ സമർപ്പിച്ച ഹർജിയും ഹൈക്കോടതി തീര്‍പ്പാക്കി. സുരക്ഷയാവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത് അപക്വമെന്ന് നിരീക്ഷിച്ച കോടതി, സുരക്ഷ ആവശ്യപ്പെട്ട് ആദ്യം പൊലീസിനെ സമീപിക്കണമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല എല്ലാവരുടേയും, ഇരുമുടിക്കെട്ടില്ലാതെയും പോകാമെന്ന് ഹൈക്കോടതി