ബിജെപി എം.പി. തേജസ്വി സൂര്യ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ സംഗമത്തിൽ പങ്കെടുക്കും. വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും. എന്നാൽ, പന്തളം രാജകുടുംബം ഈ പരിപാടിയിൽ നേരിട്ട് പങ്കെടുക്കില്ല.
പരിപാടി രണ്ട് ഘട്ടങ്ങളായാണ് നടക്കുക. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പന്തളം നാനാക് കൺവെൻഷൻ സെന്ററിൽ വെച്ച് 'ശബരിമല: വിശ്വാസം, വികസനം, സുരക്ഷ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. തുടർന്ന്, ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ സ്വാമി അയ്യപ്പൻ നഗറിൽ ഭക്തജന സംഗമം നടക്കും. ഈ പരിപാടികളിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം അയ്യപ്പഭക്തരും വിശ്വാസികളും, ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 22, 2025 8:21 AM IST