Sabarimala Row LIVE: യുക്തികൊണ്ട് അളക്കാൻ ശബരിമല സയൻസ് മ്യൂസിയം അല്ല, ക്ഷേത്രമാണ്; സിംഗ് വി
വിധി വന്നപ്പോള്‍ ആ സമയത്തു ടിവി കണ്ടാല്‍ മനസിലാകും വിശ്വാസികള്‍ ഈ വിധി അംഗീകരിക്കുന്നില്ലെന്ന് നാഫ്ഡേ വാദിച്ചു. കോടതി ബഹുഭൂരിപക്ഷത്തിന്റെ വികാരം വ്രണപ്പെടുത്തണമോയെന്ന് അദ്ദേഹം ചോദിച്ചു. തിരുവിതാംകൂര്‍ ഹിന്ദു മതാചാര നിയമത്തിന്റെ ഫോട്ടോ കോപ്പി വേണമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചപ്പോൾ അത് നൽകാമെന്ന് നാഫ്‌ഡേ മറുപടി നൽകി. ഒരു വിശ്വാസം പാലിക്കരുതെന്ന് കോടതിക്ക് എങ്ങനെ ഉത്തരവ് ഇറക്കാന്‍ ആകും. അയ്യപ്പനെ ഇന്ന രീതിയില്‍ ആരാധിക്കരുതെന്ന് കോടതിക്ക് എങ്ങനെ മാന്‍ഡമസ് നല്‍കാന്‍ ആകും. പൊതു നിയമത്തിന്റെ വിഷയം അല്ല ഇതെന്നും നാഫ്ഡേ ചൂണ്ടിക്കാണിച്ചു.
advertisement
Sabarimala: വിധിയിൽ പിഴവുണ്ടെന്ന് NSS; ആചാരങ്ങൾ റദ്ദാക്കിയത് ഗുരുതര പിഴവെന്ന് പരാശരന്‍റെ വാദം
ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. എന്‍എസ്എസ്, തന്ത്രി എന്നിവര്‍ നല്‍കിയതടക്കം 56 പുനഃപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്.
