Sabarimala: വിധിയിൽ പിഴവുണ്ടെന്ന് NSS; ആചാരങ്ങൾ റദ്ദാക്കിയത് ഗുരുതര പിഴവെന്ന് പരാശരന്‍റെ വാദം

Last Updated:

പൊതു സ്ഥലങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങൾക്ക് ബാധകമല്ല. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന മറ്റൊരു കേസിലെ സുപ്രീം കോടതി വിധിയും പരാശരൻ ഉയർത്തിക്കാട്ടി

ന്യൂഡൽഹി: യുവതീ പ്രവേശന വിധിയിൽ പിഴവുണ്ടെന്ന് എൻ എസ് എസിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ശബരിമലയിലേത് ലിംഗവിവേചനവുമായി കൂട്ടിക്കെട്ടാൻ കഴിയില്ലെല്ലെന്ന് NSSനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പരാശരൻ വാദിച്ചു. ക്ഷേത്ര ആചാരങ്ങൾ റദ്ദാക്കിയത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പൊതു സ്ഥലങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങൾക്ക് ബാധകമല്ല. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന മറ്റൊരു കേസിലെ സുപ്രീം കോടതി വിധിയും പരാശരൻ ഉയർത്തിക്കാട്ടി.
ഭരണഘടനയുടെ 25ആം അനുച്ഛേദ പ്രകാരമുള്ള അവകാശമാണ് കേസില്‍ പ്രധാനമെന്ന് പരാശരന്‍ വാദിച്ചു. ഭരണഘടനയുടെ 15ആം അനുച്ഛേദ പ്രകാരം മതേതര സ്ഥാപനങ്ങള്‍ തുറന്നു കൊടുത്തു. എന്നാല്‍ മതപരമായ പൊതു സ്ഥാപനങ്ങള്‍ അതില്‍ ഉള്‍പ്പെടില്ലെന്ന് പരാശരന്‍ സൂചിപ്പിച്ചു. 15ആം അനുച്ഛേദ പ്രകാരം ക്ഷേത്ര ആചാരം റദ്ധാക്കിയത് ഗുരുതര പിഴവെന്ന് പരാശരന്‍ ചൂണ്ടിക്കാണിച്ചു.
advertisement
ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടുവെന്ന് പരാശരൻ പറഞ്ഞു. അത് ഗുരുതര പിഴവ് ആണ്. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന് ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രീംകോടതി വിധിച്ചതാണെന്നു പരാശരന്‍ ചൂണ്ടിക്കാണിച്ചു. ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധം ആയാല്‍ മാത്രമേ കോടതി ഇടപെടാറുള്ളുവെന്ന് യഹോവ കേസില്‍ കോടതി പറഞ്ഞിട്ടുണ്ട്. യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് തൊട്ടുകൂടായ്മ അല്ല. തൊട്ടു കൂടായ്മ എന്നത് കുറ്റമാണ്. എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു കൃത്യമായി നിര്‍വചിക്കണം. മത സ്ഥാപനങ്ങള്‍ക്ക് വിവേചന അധികാരം വെച്ച് വിശ്വാസം ഹനിക്കപ്പെടരുതെന്നും പരാശരൻ വാദിച്ചു.
advertisement
തൊട്ടുകൂടായ്മയെ വിധിയില്‍ നിര്‍വചിച്ച രീതി ഹിന്ദു ആരാധനാലായങ്ങള്‍ക്ക് മാത്രമേ ബാധകമാകൂവെന്ന് പരാശരൻ വാദിച്ചു. ഭരണഘടനയുടെ 25 (2) (ബി) പ്രകാരം ഇത് ഉഭയകക്ഷി തർക്കമല്ല, മാറ്റ് മതങ്ങളിലും പ്രത്യാഘാതം ഉണ്ടാക്കും. പട്ടിക ജാതി സ്ത്രീകള്‍ക്ക് മാത്രമാണ് വിലക്ക് എങ്കില്‍ അത് വിവേചനമാണ്. പക്ഷെ അവര്‍ക്ക് മാത്രമല്ല വിവേചനം. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് നിയന്ത്രണമെന്നും പരാശരൻ ചൂണ്ടിക്കാണിച്ചു. താന്‍ ഇതുവരെ ഹാജരായ മൂന്നു പുനപരിശോധന ഹര്‍ജികള്‍ എല്ലാം കോടതി സ്വീകരിച്ചിട്ടുണ്ട്. ഇതും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞുകൊണ്ടാണ് പരാശരന്‍ വാദം അവസാനിപ്പിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala: വിധിയിൽ പിഴവുണ്ടെന്ന് NSS; ആചാരങ്ങൾ റദ്ദാക്കിയത് ഗുരുതര പിഴവെന്ന് പരാശരന്‍റെ വാദം
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement