ശബരിമലയിലെ സ്ത്രീപ്രവേശനം: ആ ഫോട്ടോഗ്രാഫർ കാലിഫോർണിയയിലുണ്ട്....
അതിനൊപ്പം മതേതര രാജ്യമായ ഭാരതത്തില്‍ വിശ്വസിക്കുന്ന മതത്തിന്റെ, അതേത് മതമാണെങ്കിലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കേണ്ടത് സുപ്രിം കോടതി അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളുടെ കടമയാണ്. അതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള വിധിയെ സംബന്ധിച്ച് റിവ്യു പെറ്റീഷന്‍ കൊടുക്കുകയാണ്.
advertisement
സ്ത്രീപ്രവേശനത്തിനൊപ്പം പുരുഷൻമാർ; എതിർത്തത് വനിതാ ജഡ്ജി
ഒരു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടന സ്ഥാപനങ്ങള്‍ ഇടപെടരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്തും ഈ കേസിനെ സംബന്ധിച്ച് സത്യവാങ്മൂലം കൊടുത്ത സന്ദര്‍ഭത്തിലും എല്ലാം പറഞ്ഞിരുന്നതാണ്, ഇപ്പോഴും പറയുന്നു. ഇതര മതങ്ങളിലെ ആചാര്യന്മാരായും മേലധ്യക്ഷന്മാരുമായും ഉന്നതന്മാരുമായും മത സ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനും വേണ്ടി ഒരു കൂട്ടായ്മ ഉണ്ടാക്കവാനും ആ കൂട്ടായ്മയിലൂടെ റിവ്യു പെറ്റീഷന്‍ കൊടുക്കാന്‍ ആണെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ അയ്യപ്പ ഭക്തര്‍ എന്ന നിലയില്‍ റിവ്യു പെറ്റീഷന്‍ കൊടുക്കാന്‍ അവസരം കിട്ടുമെന്നു പ്രതീക്ഷിക്കുന്നു- പ്രയാർ മാധ്യമങ്ങളോട് പറഞ്ഞു.
