TRENDING:

ശബരിമല യുവതീപ്രവേശനത്തിൽ നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം

Last Updated:

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിൽ മതപണ്ഡിതന്മാരുടെയും സാമൂഹിത നേതാക്കളുടെയും അഭിപ്രായങ്ങൾ ആവശ്യമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: വിവാദമായ ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. യുവതീപ്രവേശനത്തെ പിന്തുണച്ചുള്ള സർക്കാരിന്റെ നയങ്ങൾ പൂഴ്ത്തിക്കൊണ്ടാണ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിൽ മതപണ്ഡിതന്മാരുടെയും സാമൂഹിത നേതാക്കളുടെയും അഭിപ്രായങ്ങൾ ആവശ്യമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
News18
News18
advertisement

തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഭക്തരെ പിണക്കാതെ സംസ്ഥാന സർക്കാർ പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ ഭാ​ഗത്ത് നിന്നുതന്നെ വലിയ വിമർശനങ്ങൾ ഉണ്ടാകുന്ന കാര്യവും സർക്കാർ സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചു. മതാചാരം പുറത്തുള്ളവർക്ക് പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്ന് സർക്കാർ കോടതിയിൽ സമർപ്പിച്ച 17 പേജുകളുള്ള സത്യവാങ്മൂലത്തിൽ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തീരുമാനമെടുക്കുന്നതിനായി സമിതി രൂപീകരിക്കണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. യുവതികൾക്ക് പ്രവേശനം നൽകണമെന്ന നയത്തെ വിഎസ് സർക്കാരും പിണറായി സർക്കാരും പിന്തുണച്ചിരുന്നു. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് വിശ്വാസികളെ പിണക്കാതിരിക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല യുവതീപ്രവേശനത്തിൽ നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം
Open in App
Home
Video
Impact Shorts
Web Stories