Also Read-പീഡനക്കേസ്: DYFI നേതാവിന്റെ മുന്‍കൂർ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഹകരണമേഖലയെ പിടിച്ചുലച്ച അഴിമതിയായിരുന്നു കണ്‍സ്യൂമര്‍ഫെഡിലേത്. 35 വിജിലന്‍സ് കേസുകള്‍ വിവിധ കോടതികളിലായി തുടരുകയാണ്. ഇതിൽ 2011-2013 കാലത്ത് പച്ചക്കറി മേള സംഘടിപ്പിച്ചതിൽ എട്ട് കോടിരൂപയുടെ അഴിമതി നടന്നെന്ന കേസിൽ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോർട്ട് നൽകിയതോടെയാണ് കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുവെന്ന് വ്യക്തമായിരിക്കുന്നത്.
Also read-എം.ടിയുടെ നാലുകെട്ട് അറബിയിലേക്ക്: വിവർത്തനം മലപ്പുറം സ്വദേശികളുടേത്
advertisement
കണ്‍സ്യൂമര്‍ഫെഡിലെ സിഐടിയു സംഘടനാ ഭാരവാഹിയായിരുന്ന എം ഷാജി ഉൾപ്പെട്ട കേസാണിത്. ഇയാൾ മുഖ്യ ചുമതലക്കാരനായി പച്ചക്കറി മേളകൾ സംഘടിപ്പിച്ചതിൽ 8കോടി രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു. ബില്ലുകളില്‍ കൃത്രിമം കാട്ടിയും വ്യാജബില്ലുകള്‍ നല്‍കിയും വിപണി വിലയേക്കാള്‍ കൂട്ടി പച്ചക്കറി സംഭരിച്ചതായും തെളിഞ്ഞിരുന്നു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് 2015ല്‍ തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ ഷാജി 18 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ വിശദാന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് ഇതുവരെ കഴിഞ്ഞിട്ടില്ല.തെളിവില്ലെന്ന കാരണം പറഞ്ഞ് ഈ കേസ് അവസാനിപ്പിക്കാനാണ് നീക്കം. ഇതിനുള്ള റിപ്പോര്‍ട്ടും വിജിലന്‍സ് മുവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Also Read'-ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാർട്ടി ബിജെപി': ഹാദിയയുടെ അച്ഛൻ അശോകൻ
കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി കണ്ടെത്താനുള്ള ഓപ്പറേഷന്‍ അന്നപൂര്‍ണ്ണക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും ഇതേ രീതിയില്‍ അട്ടിമറിക്കാനാണു നീക്കം. ഭരണാനുകൂല സംഘടനയില്‍പ്പെട്ടവര്‍ പ്രതികളായതിനാൽ ഇതിനു സര്‍ക്കാറിന്റെ മൗനാനുവാദവുമുണ്ടെന്നും വിമർശനമുണ്ട്.