പീഡനക്കേസ്: DYFI നേതാവിന്റെ മുന്‍കൂർ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി
Last Updated:
കൊച്ചി : പീഡനക്കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് യുവതി.
Also Read-നീതി ലഭ്യമാക്കണം; MLA ഹോസ്റ്റൽ പീഡനക്കേസിലെ പെണ്‍കുട്ടി പരാതി നൽകി
പീഡനക്കേസിലുൾപ്പെട്ട ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട മണ്ഡലം ജോയിന്റ് സെക്രട്ടറി ജീവൻലാലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനയുടെ വനിതാ നേതാവ് കൂടിയായ യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്.
Also Read-DYFI നേതാവിനെതിരായ ലൈംഗിക പീഡനപരാതി; രണ്ടു മാസമായിട്ടും നടപടിയെടുക്കാതെ പൊലീസ്
എൻട്രൻസ് കോച്ചിംഗ് സെന്ററിൽ പ്രവേശനം വാങ്ങി നൽകാമെന്ന വ്യാജേന തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് കാട്ടിയാണ് യുവതി പരാതി നൽകിയിരുന്നത്. സംഭവത്തിൽ ജീവൻലാലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതി ദുരുദ്ദേശ്യപരമാണെന്നും കേസിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണ് എന്നും ആരോപിച്ച് ഇയാൾ നൽകിയ ഹർജി പരിഗണിച്ചായിരുന്നു മുന്‍കൂർ ജാമ്യം അനുവദിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2018 11:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പീഡനക്കേസ്: DYFI നേതാവിന്റെ മുന്‍കൂർ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി