Also Read- 'സമീപകാലത്ത് കേൾക്കേണ്ടിവന്ന അറുവഷളൻ ന്യൂസുകളിൽ ഒന്ന്'; സമസ്ത നേതാവിനെ വിമർശിച്ച് ജലീൽ
സ്ത്രീവിദ്യാഭ്യാസത്തിന് വലിയ പ്രോത്സാഹനം നല്‍കിയ മുജാഹിദ് പ്രസ്ഥാനത്തെ നുണകൊണ്ട് തകര്‍ക്കാന്‍ ശ്രമിച്ചവരാണ് സമസ്ത നേതാക്കള്‍. ഇവരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് ഇപ്പോള്‍ വ്യക്തമായി. പൗരോഹിത്യത്തിന്റെ ഈ വിലക്കുകളെല്ലാം അതിജീവിച്ച് മുസ്ലിം സ്ത്രീ മുന്നോട്ടുപോവുമെന്നും മജീദ് സ്വലാഹി വ്യക്തമാക്കുന്നു.
മജീദ് സ്വലാഹിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആരാടാ........ സമസ്തയുടെ പെണ്‍വിരുദ്ധത അംഗീകരിക്കുക?
------------
advertisement
പെണ്ണ് എഴുത്തും വായനയും പഠിക്കരുതെന്നും പള്ളിയില്‍ ജമാഅത്തിനും
ജുമുഅക്കും പോകരുതെന്നും വാദിച്ചിരുന്ന സമസ്ത എത്ര വളര്‍ന്നാലും ഉള്ളിലിരിപ്പു മാറില്ലെന്നു തെളിയിക്കുന്നതാണ് എം ടി മുസ്ലിയാരുടെ ശാസനയില്‍ തെളിഞ്ഞു വരുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് അവിടത്തെ കുട്ടികളെ പലപ്പോഴും ആദരിക്കേണ്ടിവരും. അധ്യാപികമാരെയും അനുമോദിക്കേണ്ടി വരും. അതെല്ലാം നമ്മുടെ സ്ഥാപനങ്ങളില്‍ നടന്നുവരുന്ന കാര്യങ്ങളാണ്.
ഇസ്ലാമിക ചിട്ടയും മര്യാദയും പാലിച്ചു കൊണ്ട് തന്നെ ഇതെല്ലാം നടക്കുമ്പോള്‍ പെണ്‍കുട്ടികളെ പരസ്യമായി അവഹേളിക്കുന്ന
തരത്തില്‍ സമസ്ത നേതാവിന്റെ
പരസ്യപ്രതികരണം പുതുതലമുറയില്‍ വലിയ അപകര്‍ഷബോധം സൃഷ്ടിക്കാന്‍ ഇടയാക്കുന്നതാണ്.
ആണും പെണ്ണും ഇടകലര്‍ന്ന് എല്ലാ മൂല്യങ്ങളും തകര്‍ക്കാന്‍ കൂട്ടുനില്‍ക്കണമെന്നല്ല ഇതിന്റെയര്‍ത്ഥം.
ഒരു ധാര്‍മികപ്രസ്ഥാനത്തിനു ചേരുന്ന രൂപത്തില്‍ മാത്രമേ കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്നതും നേര്.
ഏറ്റവും വലിയ പുരോഗമനവാദികളായി ചമയാന്‍ ശ്രമിക്കുകയും പെണ്മക്കളെ ബഹുവര്‍ണ മറക്കുള്ളില്‍ അടച്ചിടുകയും ചെയ്യുന്ന പൗരോഹിത്യം എതിര്‍ക്കപ്പെടണം. സമസ്ത അവരുടെ പെണ്‍വിരുദ്ധത ഉറക്കെ പറയുകയാണ്.
നവോഥാന പ്രസ്ഥാനങ്ങളുടെ സാന്നിധ്യം ഇവിടെ ഇല്ലെങ്കില്‍ താലിബാനിസം എന്നോ മലയാളി മുസ്ലിം സ്ത്രീകളെ വരിഞ്ഞു മുറുക്കിയിട്ടുണ്ടാവും. വളയമില്ലാതെ ചാടുന്ന
സ്വാതന്ത്യവാദികളുടെ അതിവാദങ്ങള്‍ക്കും പൗരോഹിത്യത്തിനും മദ്ധ്യയാണ് വിവേകമതികള്‍ ഈ വിഷയത്തെ കാണേണ്ടത്. ഇസ്ലാമിക ചരിത്രവും അതാണ് പഠിപ്പിക്കുന്നത്.
സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹിക രാഷ്ട്രീയ മുന്നേറ്റത്തിനും വഴിയൊരുക്കിയ മുജാഹിദ് പ്രസ്ഥാനത്തെ നുണ കൊണ്ടു തകര്‍ക്കാന്‍ ശ്രമിക്കുന്ന സമസ്ത പൊതുസമൂഹത്തില്‍ നാണം കെട്ട് നില്‍ക്കുന്നതിനു ആരാണ് ഉത്തരവാദികള്‍. ?
ഇസ്ലാമിക വസ്ത്രം ധരിച്ച ഒരു സ്ത്രീ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയാലും സമസ്ത 'ആരാടാ' എന്ന പുരോഹിത വടിയെടുക്കും .
ഈ പുരോഹിതരെ നോക്കുകുത്തികളാക്കി തന്നെയാണ് മലയാളി മുസ്ലിം സ്ത്രീകള്‍ വളര്‍ന്നത്. അതിനെ തടയാന്‍ സമസ്തക്ക് ഇനി സാധിക്കില്ല.