TRENDING:

Child Rights Commission | വിദ്യാര്‍ഥിനി പുരസ്‌കാരം വാങ്ങുന്നത് സമസ്ത നേതാവ് വിലക്കിയ സംഭവ൦; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Last Updated:

കഴിഞ്ഞദിവസമാണ് പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാരാണ് പരസ്യമായി അധിക്ഷേപിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മദ്രസ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ വിദ്യാര്‍ഥിനിയെ വിലക്കിയ സമസ്ത നേതാവിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. പരിപാടിയുടെ സംഘാടകൻ എന്ന നിലയിൽ സമസ്തയുടെ സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പെരിന്തൽമണ്ണ പോലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറോടും അടിയന്തരമായി റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
advertisement

കഴിഞ്ഞദിവസമാണ് പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാരാണ് പരസ്യമായി അധിക്ഷേപിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

Also Read-Arif Mohammad Khan |'മുസ്ലീം പുരോഹിത സമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണ൦'; വേദി നിഷേധിച്ചതിൽ ഗവർണർ

പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇതോടെ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ സംഘാടകര്‍ക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം.

advertisement

Also read- Women Commission | 'വിദ്യാര്‍ഥിനിയെ പുരസ്‌കാരം സ്വീകരിക്കാന്‍ വിലക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തത്'; വനിതാ കമ്മിഷന്‍

'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്'- ഇതാണ് സ്റ്റേജില്‍ വെച്ച് എം.ടി അബ്ദുല്ല മുസ്ല്യാര്‍ പറഞ്ഞത്.

Samastha|'സ്ത്രീകളെ വീട്ടിൽ പൂട്ടിയിടാനുള്ള ഗൂഢാലോചന' സമസ്തയ്ക്കെതിരെ വീണ്ടും ഗവർണർ

advertisement

സമസ്തയ്ക്കെതിരെ (Samastha)രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(Governor Arif Mohammad Khan). പ്രതിഭാധനയായ പെൺകുട്ടിയെ സമസ്ത അപമാനിച്ചു.സ്ത്രീകളെ വീട്ടിൽ പൂട്ടിയിടാനുള്ള ഗൂഢാലോചനയാണിത്. സമസ്താ നേതാവിനെതിരെ കേസെടുക്കണമെന്നും രാഷ്ട്രീയ നേതൃത്വങ്ങളുടെ മൗനം നിരാശപ്പെടുത്തുന്നുവെന്നും ഗവർണർ പറഞ്ഞു.

പെൺകുട്ടിയെ വേദിയിൽ അപമാനിച്ച സംഭവത്തെ അപലപിച്ച്  ബുധനാഴ്ച ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്  സംഭവത്തിൽ രൂക്ഷവിമർശനവുമായി ഗവർണർ രംഗത്തെത്തിയത്. പെൺകുട്ടികളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇത്തരക്കാരാണ് ഇസ്ലാമോഫോബിയ  വളർത്തുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പെൺകുട്ടിയെ അപമാനിച്ചതിലൂടെ സമസ്ത നേതാവ് ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണ്. സ്വമേധയാ കേസെടുക്കേണ്ട കുറ്റകൃത്യമാണിത്. എന്നാൽ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഗവർണർ ചോദിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Child Rights Commission | വിദ്യാര്‍ഥിനി പുരസ്‌കാരം വാങ്ങുന്നത് സമസ്ത നേതാവ് വിലക്കിയ സംഭവ൦; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
Open in App
Home
Video
Impact Shorts
Web Stories