TRENDING:

Samastha| ഭരണ ഘടനാ ഭേദഗതിയിലെ അതൃപ്തി; ഇസ്‌ലാമിക് കോളേജ് കൗണ്‍സിലുമായുള്ള ബന്ധം ഉപേക്ഷിച്ച് സമസ്ത

Last Updated:

വാഫി, വാഫിയ്യ ബിരുദങ്ങൾ നൽകുന്ന കോളജുകളെ നിയന്ത്രിക്കുന്ന സമിതിയാണ് സി ഐ സി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കോർഡിനേഷൻ ഓഫ്‌ ഇസ്ലാമിക്‌ (CIC)കോളജസുമായുള്ള ബന്ധം മുറിച്ച് സമസ്ത. സി ഐ സി ഭരണഘടനാ ഭേദഗതിയെ തുടർന്നാണ് നടപടി. ഭരണഘടന ഭേദഗതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ലെന്നാണ് സമസ്തയുടെ നിലപാട്. വാഫി, വാഫിയ്യ ബിരുദങ്ങൾ നൽകുന്ന കോളജുകളെ നിയന്ത്രിക്കുന്ന സമിതിയാണ് സി ഐ സി.
advertisement

സിഐസി ഉപദേശകസമിതിയിൽ സമസ്ത അധ്യക്ഷൻ വേണമെന്നില്ലെന്നായിരുന്നു ഭേദഗതി. സമസ്‌തയുടെ വീക്ഷണവും ഉപദേശവും അനുസരിച്ചു പ്രവർത്തിക്കണമെന്നതും നീക്കി.

സമസ്തയുടെ ഏതെങ്കിലുമൊരു മുശാവറാംഗം മാത്രം ഉപദേശകസമിതി ഉണ്ടായാല്‍ മതിയെന്നാണ് പുതിയ ഭേദഗതി. ഇത് ജിഫ്രി മുത്തുക്കോയ തങ്ങളെ സി ഐ സി തലപ്പത്ത് നിന്ന് മാറ്റാനാണ് ഭേദഗതി എന്ന് വിമർശനം ഉയർന്നിരുന്നു.

Also Read-SDPIയുടെ ഫ്ലക്സ് കീറിയെന്നാരോപിച്ച് DYFI പ്രവര്‍ത്തകന് ക്രൂരമര്‍ദനം; കുറ്റസമ്മതം നടത്തിച്ച് വിഡിയോ ചിത്രീകരിച്ചു

കൂടാതെ, വഫിയ്യ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്സ് കാലാവധി കഴിയുന്നതുവരെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും അങ്ങനെ വിവാഹിതരായാല്‍ അവര്‍ പഠിക്കുന്ന സ്ഥാപനം അവരെ പുറത്താക്കണമെന്നുമുള്ള സര്‍ക്കുലറിനെതിരെയും സമസ്ത രംഗത്തുവന്നിരുന്നു.

advertisement

ഈ വിഷയങ്ങളിൽ സമസ്ത വിശദീകരണം തേടിയെങ്കിലും മറുപടി തന്നില്ലെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ സിഐസിക്ക് അയച്ച കത്തിൽ പറയുന്നു. ഇതേതുടര്‍ന്നാണ് ബന്ധം ഉപേക്ഷിക്കുന്നതെന്നും കത്തിൽ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സി.ഐ.സിയുടെ അധ്യക്ഷന്‍. 90 ലധികം കോളേജുകളാണ് സി.ഐ.സിക്ക് കീഴിലുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Samastha| ഭരണ ഘടനാ ഭേദഗതിയിലെ അതൃപ്തി; ഇസ്‌ലാമിക് കോളേജ് കൗണ്‍സിലുമായുള്ള ബന്ധം ഉപേക്ഷിച്ച് സമസ്ത
Open in App
Home
Video
Impact Shorts
Web Stories