സനൽ അപകടത്തിൽ മരിച്ച സ്ഥലത്തായിരുന്നു വിജിയും കുടുംബാംഗങ്ങളും ഉപവാസമിരുന്നത്. സനലിന്‍റെ അച്ഛനും അമ്മയും സഹോദരിയും നാട്ടുകാരുമടക്കം നിരവധി പേര്‍ ഉപവാസത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. അധികാരികൾക്ക് മുന്നിലുള്ള പ്രാർത്ഥനയാണ് നടത്തുന്നതെന്നായിരുന്നു സനലിന്‍റെ ഭാര്യ വിജി പറഞ്ഞത്.
സനൽ കൊലപാതകം: ഡി വൈ എസ് പി ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി
സനൽ കൊലപാതക കേസിൽ പ്രതിയായ ഡി വൈ എസ് പി ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു. നെയ്യാറ്റിൻകരയിലെ സനലിന്‍റെ മരണം കൊലപാതകം തന്നെയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് വന്നിരുന്നു. ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഡിവൈഎസ്‍പി ഹരികുമാറിനെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഡി വൈ എസ് പിയുടെ ആത്മഹത്യ.
advertisement
