സനൽ കൊലപാതകം: ഡി വൈ എസ് പി ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി
Last Updated:
തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ കൊലപാതക കേസിൽ പ്രതിയായ ഡി വൈ എസ് പി ഹരികുമാർ മരിച്ച നിലയിൽ. മൃതദേഹം കണ്ടെത്തിയത് കല്ലമ്പലത്തെ വീട്ടിൽ. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം സനൽകുമാർ വധക്കേസിൽ അന്വേഷണം നേരിടുന്നതിനിടയിൽ.
നെയ്യാറ്റിൻകരയിലെ സനലിന്‍റെ മരണം കൊലപാതകം തന്നെയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് വന്നിരുന്നു. ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഡിവൈഎസ്‍പി ഹരികുമാറിനെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഡി വൈ എസ് പിയുടെ ആത്മഹത്യ.
ഡിവൈഎസ്‍പിയുടെ ജാമ്യാപേക്ഷ എതിർക്കുന്ന റിപ്പോർട്ടും ഇന്ന് കോടതിയിൽ സമർപ്പിക്കാനിരിക്കുകയായിരുന്നു. സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടതു വാഹനം വരുന്നത് കണ്ടതിനു ശേഷമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 13, 2018 10:43 AM IST


