യഥാർത്ഥ പ്രതികളെ കസ്റ്റഡിയിൽ എടുക്കാതെ അന്വേഷണം വഴി തെറ്റിക്കാൻ ഇഡി ശ്രമിക്കുന്നതായും കത്തിൽ ആരോപിക്കുന്നുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ പ്രേരിതമായും തന്നെപ്പോലെയുള്ളവർ ദീർഘകാലം ജയിലിൽ കഴിയേണ്ടി വരുമ്പോൾ ഉന്നതരായവർ പ്രഗത്ഭരായ അഭിഭാഷകരെ ഉപയോഗിച്ച് കുറഞ്ഞ
സമയത്തിനുള്ളിൽ പുറത്ത് പോകുന്നതും കാണാൻ കഴിഞ്ഞുവെന്ന് കത്തിൽ സന്ദീപ് നായർ പറയുന്നുണ്ട്. ഞങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നീ കാണാൻ പോകുന്നതേയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി. താൻ കേട്ടിട്ടില്ലാത്ത ചില കമ്പനികളുടെ പേര് പറയാനും നിർബന്ധിച്ചുവെന്ന് കത്തിൽ ആരോപിക്കുന്നു.
advertisement
'ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല, എന്നെ ചെരിപ്പൂരി എറിഞ്ഞു' - ആരോപണങ്ങൾ നിഷേധിച്ച് സൊമാറ്റോ
ഡെലിവറി ബോയ്
മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറഞ്ഞാൽ ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്തു. പേര് പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തി. സ്വർണക്കടത്തിലെ പണം നിക്ഷേപിച്ചത് സംബന്ധിച്ച് അവരെക്കുറിച്ച് അന്വേഷിച്ചില്ല, അവർ പ്രതി പട്ടികയിലും ഇല്ല. എന്നിട്ടും അവരുടെ പേര് പറയാൻ നിർബന്ധിച്ചു.
കേസ് സംബന്ധിച്ച് ഇല്ലാ കഥകൾ ഇഡി മാധ്യമങ്ങൾക്ക് ചോർത്തി നൽകി. സിനിമകളെ പോലും വെല്ലുന്ന കഥകളാണ് മെനഞ്ഞത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്കാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല. തന്റെ ജീവന് ഇഡി ഉദ്യോഗസ്ഥരിൽ നിന്നും ഭീഷണിയുണ്ടെന്നും കത്തിൽ സന്ദീപ് നായർ പറഞ്ഞിട്ടുണ്ട്. ജയിൽ അധികൃതർ കത്ത് മെയിൽ വഴി കോടതിക്കും, സന്ദീപിന്റെ അഭിഭാഷകനും കൈമാറി.
അതേസമയം, പ്രതിയുടെ കത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഇഡിയുടെ സംശയം. സന്ദീപ് കസ്റ്റഡിയിൽ
ഉള്ളപ്പോൾ ഇത്തരം പരാതി കോടതിയിൽ പറഞ്ഞില്ല. കസ്റ്റഡിയിൽ തുടരാൻ കോടതിയിൽ താല്പര്യം പ്രകടിപ്പിച്ച
പ്രതിയാണ് സന്ദീപ് നായർ. പൊലീസുകാരും, പ്രതിയും ഇഡിക്കെതിരെ നൽകിയ മൊഴിയെക്കുറിച്ച് ഇഡി
പരിശോധന തുടങ്ങിയിട്ടുണ്ട്. സന്ദീപിന്റെ നീക്കത്തിന് പിന്നിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ഇഡി
സംശയിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് ചില അന്വേഷണ ഏജൻസികൾക്ക് എതിരെയും ചില മൊഴി പകർപ്പുകൾ പുറത്തുവന്നിരുന്നു. പ്രമുഖരുടെ പേരു പറയാൻ അന്വേഷണ സംഘം പ്രതികളെ നിർബന്ധിക്കുന്നത് കേട്ടു എന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളാണ് പുറത്തു വന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരം മൊഴികളും കത്തുകളും പുറത്തു വരുന്നതിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. കോടതിയെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഇ.ഡി പറയുന്നു. അതേസമയം, ഇത്തരം പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനാണ് സർക്കാർ നീക്കം.