TRENDING:

സന്ദീപ് വാര്യർ ഇനി കെപിസിസി വക്താവ്; ചാനല്‍ ചർ‌ച്ചകളിൽ‌ പങ്കെടുക്കാൻ അനുമതി

Last Updated:

ചാനൽ ചർച്ചകളിൽ ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻ‌പാണ് കോൺഗ്രസിലെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാരിയറെ കെപിസിസി വക്താവായി കോൺഗ്രസ് നിയമിച്ചു. പാർട്ടിയുടെ സംസ്ഥാന വക്താക്കളുടെ പട്ടികയിൽ സന്ദീപിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടുത്തി. കെപിസിസി പുനഃസംഘടനയിൽ സന്ദീപിന് കൂടുതൽ‌ സ്ഥാനം നൽകുന്നതിന് മുന്നോടിയായാണ് നിലയിലാണ് വക്താവാക്കുന്നത് എന്നാണ് സൂചന.
News18
News18
advertisement

കെപിസിസി ജനറൽ സെക്രട്ടറി അല്ലെങ്കിൽ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നത്. ചാനൽ ചർച്ചകളിൽ ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻ‌പാണ് കോൺഗ്രസിലെത്തിയത്. വക്താവ് ആയതോടെ കോൺഗ്രസിനു വേണ്ടി ചാനൽ ചർച്ചകളിൽ സന്ദീപ് പ്രത്യക്ഷപ്പെടും.

അഡ്വ. ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. പാലക്കാട് നഗരസഭയിൽ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്.

advertisement

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി ഷൊർണൂർ മണ്ഡലത്തിൽ മത്സരിച്ച സന്ദീപ് വാര്യർ‌ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. സിപിഎം വിജയിച്ച മണ്ഡ‍ലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസും മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയും തമ്മിൽ കേവലം 753 വോട്ടുകളുടെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Sandeep G Varier, who left the BJP and joined the Congress, has been appointed as a spokesperson for the KPCC. K Sudhakaran included Sandeep in the list of spokespersons.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സന്ദീപ് വാര്യർ ഇനി കെപിസിസി വക്താവ്; ചാനല്‍ ചർ‌ച്ചകളിൽ‌ പങ്കെടുക്കാൻ അനുമതി
Open in App
Home
Video
Impact Shorts
Web Stories