TRENDING:

ശബരിമലയെ തകർക്കാൻ ആസൂത്രിത നീക്കം: ശശികുമാര വർമ്മ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട : ശബരിമലയെ തകർക്കാൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വർമ്മ. ശബരിമലയിലേക്ക് സ്ത്രീകൾ വരികയായിരുന്നില്ല കൊണ്ട് വരികയായിരുന്നു ഇതിന് പിന്നിൽ ആസൂത്രിത നീക്കങ്ങളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ന്യൂസ് 18 നോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ആരോപണങ്ങൾ.
advertisement

Also Read-തിരുവാഭരണ ഘോഷയാത്ര: 'നാമജപപ്രതിഷേധ'ക്കാരെ ഒഴിവാക്കി പൊലീസ്

അയ്യപ്പഭക്തരായ ഒരു യുവതിയും സ്വമേധയാ ശബരിമലയിൽ പോയിട്ടില്ല.. ആളുകളെ കൊണ്ടുവരികയായിരുന്നു. സുപ്രീം കോടതി വിധിയുടെ പേരിൽ ആചാര ലംഘനത്തിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇത് ചെറിയ കാര്യമായി കാണുന്നില്ല. വളരെ ആസൂത്രിതമായ ഗൂഢാലോചന തന്നെയാണ് നടക്കുന്നത്. ഇക്കാര്യം ഗൗരവമായി തന്നെ അന്വേഷണം നടത്തേണ്ടതുണ്ടെന്നായിരുന്നു ശശികുമാര വർമ്മയുടെ വാക്കുകൾ.

ശബരിമല പ്രശ്നത്തിന്റെ പേരിൽ പന്തളം കൊട്ടാരം പ്രതിനിധികൾക്ക് ഭീഷണിയുണ്ടെന്നും അദ്ദേഹം പറയുന്നു. ശബരിമലയെ തകർക്കാൻ നടക്കുന്ന ഗൂഢനീക്കങ്ങളെ തുടർന്ന് തീർഥാടകർ ഇവിടെ നിന്നും അകന്നു. തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവുണ്ടായെന്നും അദ്ദേഹം പറയുന്നു.

advertisement

Also Read-തിരുവാഭരണ ഘോഷയാത്രയിൽ ഭക്തർക്ക് നിയന്ത്രണമില്ലെന്ന് ദേവസ്വം ബോർഡ്

നാമജപ പ്രതിഷേധത്തിൽ പങ്കെടുത്തവർ തിരുവാഭരണഘോഷയാത്രയിൽ പങ്കെടുക്കരുതെന്ന് പറയുന്നത് അനുവദിക്കാനാകില്ലെന്നും വർമ്മ വ്യക്തമാക്കി. ശബരിമലയിലെ യുവതീ പ്രവേശന വിധിയിൽ പ്രതിഷേധിക്കാനായി നടത്തിയ നാമജപ യാത്രയിൽ പങ്കെടുത്തവർ തിരുവാഭരണഘോഷയാത്രയിൽ പങ്കെടുക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയെ തകർക്കാൻ ആസൂത്രിത നീക്കം: ശശികുമാര വർമ്മ