തിരുവാഭരണ ഘോഷയാത്ര: 'നാമജപപ്രതിഷേധ'ക്കാരെ ഒഴിവാക്കി പൊലീസ്
Last Updated:
പത്തനംതിട്ട : തിരുവാഭരണ ഘോഷയാത്രയിൽ നിന്ന് നാമജപപ്രതിഷേധക്കാരെ ഒഴിവാക്കിയ പൊലീസ് നടപടി വിവാദത്തിൽ. ശബരിമല യുവതീ പ്രവേശനത്തെ എതിർത്ത് നാമജപപ്രതിഷേധത്തിൽ പങ്കെടുത്തർ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി ഇറക്കിയ റിപ്പോർട്ടാണ് വിമർശനം ഉയർത്തിയിരിക്കുന്നത്.
റിപ്പോർട്ടിനെ തുടർന്ന് നാമജപപ്രതിഷേധത്തിൽ പങ്കെടുത്ത പന്തളം കൊട്ടാരത്തിലെ ചില പ്രതിനിധികൾക്ക് തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാനാകില്ല. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
മകരവിളക്കിനോടനുബന്ധിച്ച് പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്നാണ് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നത്. എന്നാൽ പൊലീസ് മേധാവിയുടെ ഉത്തരവ് അനുസരിച്ച് നാമജപ പ്രതിഷേധത്തിൽ പങ്കെടുത്ത് വിവിധ കേസുകളിൽ ഉൾപ്പെട്ടവർ ഈ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല. ഉത്തരവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറിയിട്ടുണ്ട്.
advertisement
Also Read-പൊങ്കൽ: ആറ് ജില്ലകളിൽ അവധി
തിരുവാഭരണഘോഷയാത്രയെ അനുഗമിക്കുന്ന പന്തളം കൊട്ടാരം പ്രതിനിധി രാഘവ വര്‍മ്മ ഉൾപ്പെടെയുള്ളവർ ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ചിരുന്നു. ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം.
തിരുവാഭരണ ഘോഷയാത്ര
കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി തുടർന്നു പോരുന്ന ചടങ്ങാണിത്. പന്തളത്തും സമീപപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് തീർത്ഥാടകരാണ് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാനെത്തുന്നത്.
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അയ്യായിരത്തോളം ഭക്തരാണ് കഴിഞ്ഞ വർഷത്തെ തിരുവാഭരണഘോഷ യാത്രയിൽ പങ്കെടുത്തതെന്നാണ് അയ്യപ്പ സേവ സംഘം നേതാവ് ഡി.വിജയകുമാർ പറയുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 11, 2019 8:05 AM IST