നിരോധനാജ്ഞ നീട്ടിയാലും ശരണം വിളിക്കും. ആചാരത്തിന്റെ ഭാഗമാണ് ശരണം വിളി. അത് വിളിക്കരുതെന്നും വിരി വയ്ക്കരുതെന്നും പറഞ്ഞാല്‍ അനുസരിക്കാന്‍ കഴിയില്ല. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ നിരോധനാജ്ഞ പിന്‍വലിക്കണം. ഏറ്റെടുത്ത സമരം വിജയിപ്പിക്കാന്‍ ആസൂത്രണം ഉണ്ടാകും. എന്നാല്‍ എല്ലാ ദിവസവും ആളുകളെ നിയോഗിക്കുന്ന കത്തിനെ കുറിച്ച് അറിയില്ലെന്നും ശശികല വ്യക്തമാക്കി.
യതീഷ് ചന്ദ്ര മലയിറങ്ങുന്നു; പകരം ചുമതല മഞ്ജുനാഥിന്
ഭക്തരോട് കാണിക്ക ഇടരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സാമ്പത്തിക ഉപരോധം വഴി മാത്രമേ എക്കാലവും സമരങ്ങള്‍ വിജയിക്കാറുള്ളു. ശബരിമല വിഷയം തീരുന്നത് വരെ ദേവസ്വം ബോര്‍ഡുമായി സാമ്പത്തികമായി സഹകരിക്കില്ല. ഹൈക്കോടതി നിര്‍ദേശം പോലും മാനിക്കാതെയാണ് സര്‍ക്കാര്‍ ശബരിമലയില്‍ നിയമങ്ങളും വിലക്കുകളും കൊണ്ട് വരുന്നത്. സ്ത്രീകളുടെ ദര്‍ശനത്തിനായി രണ്ട് ദിവസം മാറ്റി വയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിയമപരമായി നിലനില്‍ക്കുന്നതല്ല. ആരാധന സ്വാതന്ത്ര്യം ഒരു ഭക്തന് ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. ആ അവകാശം ലഭിച്ചേ മതിയാകൂവെന്നും ശശികല വ്യക്തമാക്കി.
advertisement