തിരുവനന്തപുരം: ശബരിമല സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ പട്ടിക തയ്യാറായി. നിലയ്ക്കലില്‍ സുരക്ഷ ചുമതല വഹിച്ചിരുന്ന യതീഷ് ചന്ദ്രയ്ക്ക് പകരം എസ്. മഞ്ജുനാഥിനാകും ചുമതല. സന്നിധാനം മുതല്‍ മരക്കൂട്ടം വരെയുള്ള സുരക്ഷാ മേല്‍നോട്ട ചുമതല ഐ.ജി ദിനേന്ദ്ര കശ്യപിനായിരിക്കും. ഐ.ജി വിജയ് സാക്കറെയ്ക്ക് പകരമായിരിക്കും ഇത്.
പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ചുമതല ഐ.ജി അശോക് യാദവിനായിരിക്കും. നേരത്തെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഐ.ജി മനോജ് എബ്രാമിന് പകരമാണിത്. പുതിയ സുരക്ഷ ക്രമീകരണങ്ങള്‍ ഈ മാസം 30 മുതല്‍ ആരംഭിക്കും. ഐ.ജിമാര്‍ക്കൊപ്പം എസ്.പിമാര്‍ക്കും മാറ്റമുണ്ട്. സന്നിധാനത്ത് നിന്ന് എസ്.പി പ്രതീഷ് കുമാറിന് പകരം കറുപ്പ സ്വാമിയും പമ്പയില്‍ ഹരിശങ്കറിന് പകരം കാളീശ്വര്‍ രാജ് മഹേഷ് കുമാര്‍, എന്നിവര്‍ ചുമതല വഹിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Police in sabarimala, ശബരിമല