മുനവ്വറലി ശിഹാബ് തങ്ങള്‍ ഡിലീറ്റ് ചെയ്ത പോസ്റ്റ്
അതേസമയം പിന്‍വലിച്ച പോസ്റ്റിലെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി മുനവ്വറലി തങ്ങള്‍ പിന്നീട് പുതിയ എഫ്.ബി പോസ്റ്റിട്ടു. 'നീതിയാണ് വേണ്ടത്, വിധി നിരാശാജനകം' ഇതായിരുന്നു ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി വന്നയുടന്‍ മുനവ്വറലി തങ്ങളുടെ എഫ്.ബി പോസ്റ്റ്. പോസ്റ്റിന് മിനിറ്റുകളുടെ ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. അധികം വൈകാതെ പുതിയ പോസ്റ്റ് വന്നു. 'വിധി നിര്‍ഭാഗ്യകരം. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുക' എന്നായിരുന്നു അടുത്ത പോസ്റ്റ്.
advertisement
തങ്ങളുടെ രണ്ടാമത്തെ പോസ്റ്റിന് താഴെ തന്നെ വിമര്‍ശനമുയര്‍ന്നു. പോസ്റ്റ് പിന്‍വലിച്ചത് ഉയര്‍ത്തിക്കാട്ടി ഡി.വൈ.എഫ്.ഐയുമെത്തി. ആദ്യ പോസ്റ്റ് പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗെന്ന പാര്‍ട്ടിയുടെ പേരാണോ പ്രശ്‌നം അതല്ല കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഭയക്കുന്നതാണോ വിഷയമെന്നും തങ്ങള്‍ പറയണമെന്ന് റിയാസ് ആവശ്യപ്പെട്ടു.
ബാബറി വിധിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന പ്രതിഷേധത്തില്‍ ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ സ്വാഗതം ചെയ്തു. പോസ്റ്റ് പിന്‍വലിച്ചത് വിവാദമായതോടെ തങ്ങള്‍ വീണ്ടും എഫ്.ബി പോസ്റ്റിട്ടു. ഒഴിവാക്കിയ ആദ്യ പോസ്റ്റിലെ വാചകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു അടുത്ത പോസ്റ്റ്.