TRENDING:

പത്തനംതിട്ടയിലെ സിപിഎം നേതാവ് മുസ്ലിംലീഗിൽ ചേർന്നു

Last Updated:

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 20 വർഷത്തോളം സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പദവികൾ വഹിച്ചിരുന്നു

advertisement
പത്തനംതിട്ട: സിപിഎം നേതാവ് അഡ്വ. ആർ കൃഷ്ണകുമാർ മുസ്ലിംലീഗിൽ ചേർന്നു. സിപിഎമ്മിൽ ഉന്നത പദവികൾ വഹിച്ചിരുന്ന കൃഷ്ണകുമാർ ഒരു മാസം മുമ്പ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 20 വർഷത്തോളം സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പദവികൾ വഹിച്ചിരുന്നു.
അഡ്വ. ആർ കൃഷ്ണകുമാർ (ഇടത് നിന്ന് രണ്ടാമത്)
അഡ്വ. ആർ കൃഷ്ണകുമാർ (ഇടത് നിന്ന് രണ്ടാമത്)
advertisement

സിപിഎം ഏരിയ കമ്മിറ്റി അംഗം, മൂന്ന് തവണ ലോക്കൽ കമ്മിറ്റി സെക്രട്ടറി, എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്, എസ്എഫ്ഐ തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് യൂണിയൻ ചെയർമാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കേരള ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസൽ, എൻആർഇജി ജില്ലാ വൈസ് പ്രസിഡന്റ്, കേരള കർഷക സംഘം ജോയിന്റ് സെക്രട്ടറി, ഇലന്തൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

advertisement

മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ തൊട്ടാവള്ളിൽ കുടുംബത്തിലെ അംഗമാണ്. എൻഎസ്എസ് മുൻ സംസ്ഥാന പ്രതിനിധി സഭാ അംഗം, നിലവിൽ എൻഎസ്എസ് താലൂക് യൂണിയൻ കമ്മിറ്റി അംഗവുമാണ്. ആറന്മുള പള്ളിയോട സേവ സമിതി വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുകയും സത്യസന്ധമായ രാഷ്ട്രീയം മുന്നോട്ട് വെക്കുകയും ചെയ്യുന്നത് കൊണ്ടാണ് മുസ്‌ലിംലീഗിന്റെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് അഡ്വ. ആർ കൃഷ്ണകുമാർ പറഞ്ഞു. കൃഷ്ണകുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a major political shift in Pathanamthitta, senior CPM leader Adv R. Krishnakumar has officially joined the Indian Union Muslim League (IUML). Krishnakumar, a prominent face of the Left in Central Travancore, recently served as the President of Thottapuzhassery Grama Panchayat.With over 20 years of experience, he has held positions including Block Panchayat President, CPM Area Committee member, and District President of SFI.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയിലെ സിപിഎം നേതാവ് മുസ്ലിംലീഗിൽ ചേർന്നു
Open in App
Home
Video
Impact Shorts
Web Stories