പൊലീസിന് കൂടി സ്വാധീനമുള്ള കേന്ദ്രത്തിലാണ് കൗൺസിലിംഗ് പുരോഗമിക്കുന്നത്. മൂന്ന് ദിവസം കൂടി കൗൺസിലിംഗ് തുടർന്ന ശേഷം മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. അതേസമയം നടന്ന സംഭവങ്ങൾ വീണ്ടെടുത്ത് പറയനാവാത്ത വിധം നിർവികാരതയിലാണ് യുവതിയെന്നാണ് കൗൺസിലിംഗ് നടത്തിയവർ പറയുന്നത്.വിഷാദത്തിന് അടിമപ്പെട്ട യുവതിയിൽ ആത്മഹത്യാ പ്രവണതയും കൂടുതലാണെന്നും അടുത്ത സുഹൃത്ത് കൂടിയായ സൈക്കോളജിസ്റ്റിനോടു പോലും സംസാരിക്കാൻ കൂട്ടാക്കാത്ത അവസ്ഥയിലാണെന്നും പറയപ്പെടുന്നു.
advertisement
ഇവർ സാധാരണ നിലയിലെത്താൻ ദിവസങ്ങൾ വേണ്ടി വരുമെന്നും കരുതപ്പെടുന്നു. കേസിലെ പ്രതി അരുൺ ആനന്ദിനെതിരായ പ്രധാനസാക്ഷി ഈ യുവതിയാണ്. അതുകൊണ്ട് തന്നെ ഇവരുടെ മാനസികാരോഗ്യം വീണ്ടെടുക്ക എന്നത് കേസിന് നിർണായകമാണ്. അതേസമയം തന്നെ കൊല്ലപ്പെട്ട കുട്ടിയുടെ അനുജനായ നാലുവയസുകാരന്റെ സംരക്ഷണ ചുമതലയുമായി ബന്ധപ്പെട്ട അച്ഛന്റെ കുടുംബത്തിന്റെ അവകാശവാദത്തിൽ ശിശുക്ഷേമ സമിതി ഉടൻ തീരുമാനം കൈക്കൊണ്ടേക്കുമെന്നും സൂചനയുണ്ട്.