ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയാണ് പ്രശോഭ് ഭീഷണിപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകും.
അതേസമയം, പാലക്കാട്ടെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഈ വിഷയം വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് എൽഡിഎഫിന്റെയും എൻഡിഎയുടെയും തീരുമാനം. പ്രശോഭിന് ഷാഫി - മാങ്കൂട്ടം ടീമുമായുള്ള ബന്ധം ഉയർത്തിക്കാട്ടി സിപിഎം പ്രചാരണം ശക്തമാക്കിയതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായി.വിവാദം കടുത്തതോടെ ഡിസിസി നേതൃത്വം അടിയന്തരമായി ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രശോഭിന് ധാർമികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
advertisement
