TRENDING:

അനന്തു അജിയുടെ മരണമൊഴി വീഡിയോ പുറത്ത്

Last Updated:

ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണമുയർത്തി ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി എലിക്കുളം സ്വദേശി അനന്തു അജിയുടെ മരണമൊഴി വിഡിയോ പുറത്ത്. ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്.തന്നെ പീഡിപ്പിച്ചയാൾ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നുവെന്ന് അനന്തു വീഡിയോയിൽ പറയുന്നു. ഇയാളുടെ പേരും പറയുന്ന വീഡിയോ സെപ്റ്റംബര്‍ 14നാണ് ചിത്രീകരിച്ചത്.
News18
News18
advertisement

തമ്പാനൂരിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, പിന്നീട് പുറത്തുവന്ന ഷെഡ്യൂൾ ചെയ്ത പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലമാക്കി. ഇതിന് പിന്നാലെയാണ് ഷെഡ്യൂള്‍ ചെയ്ത വിഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കേസിൽ അന്വേഷണം തുടരകയാണ്.

എന്തിനാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്നതിനുള്ള ഉത്തരം നൽകാനാണ് വീഡിയോ എന്ന് അനന്തു പറയുന്നു. ‘ ഞാന്‍ ഒസിഡി രോഗിയാണ്. ഒന്നരവര്‍ഷമായി ചികിത്സ എടുക്കുന്നുണ്ട്. ആറു മാസമായി ഏഴു ഗുളികകള്‍ കഴിക്കുന്നു. അതുകൊണ്ടാണ് ജീവിച്ചിരിക്കുന്നത്. ഞാനൊരു ലൈംഗികാതിക്രമ ഇരയാണ്' അനന്തു വീഡിയോയിൽ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ മുതല്‍ വീടിനടുത്തുള്ള ഒരാള്‍ തന്നെ തുടര്‍ച്ചയായി ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്നും അതുകൊണ്ടാണ് തനിക്ക് ഒസിഡി വന്നതെന്നും ഇത് മനസിലായത് കഴിഞ്ഞവര്‍ഷം മാത്രമാണെന്നും അനന്തു വീഡിയോയിൽ പറയുന്നു

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനന്തു അജിയുടെ മരണമൊഴി വീഡിയോ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories