കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിയ്ക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളിക്ക് പിന്നാലെ മൂന്നു ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ താമസിക്കാനായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തുന്നത്.
കോഴിക്കോട്ടെ വിവാഹചടങ്ങിലും സര്‍വ്വകലാശാലയിലെ പരിപാടിയിലും പങ്കെടുക്കാനെത്തുന്ന ഗവര്‍ണര്‍ എസ്എഫ്ഐയുടെ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ താമസം സർവകലാശാലാ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസിൽ ആണ് ഗവർണർ താമസിക്കുക.
ഇന്ന് വൈകിട്ട് സര്‍വ്വകലാശാലയിലെത്തുന്ന ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിയ്ക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍പോലീസ് സന്നാഹമാണ് ക്യാമ്പസിന് അകത്തും പുറത്തും ഒരുക്കിയിരിയ്ക്കുന്നത്.
advertisement
കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആണ് സുരക്ഷാ ചുമതല. വൈകിട്ട് 6.30 നാണ് കരിപ്പൂർ വിാമനത്താവളത്തിൽ ഗവർണർ എത്തുക. തുടർന്ന് റോഡ് മാർഗം സർവകലാശാല ക്യാമ്പസിൽ എത്തും. ഞായറാഴ്ച്ച കോഴിക്കോട് നടക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സത്കാരത്തിൽ പങ്കെടുക്കും. 18 തിങ്കളാഴ്ച്ചയാണ് സർവകലാശാലയിലെ ഗവർണറുടെ ഔദ്യോഗിക പരിപാടി.