ഇത്രയും പ്രാകൃതമായ സംസ്‌കാരം എസ്എഫ്ഐക്ക് നിരക്കുന്നതല്ലെന്നും ശൈലി തിരുത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എസ്എഫ്ഐയിലുള്ളവർ പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണമെന്നും അല്ലാത്തപക്ഷം ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം വിമർശിച്ചു. തങ്ങളുടെ വഴി ഇതല്ലെന്ന് ബോധ്യമുണ്ടാകണം. നേരായ വഴിയിലേക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Also Read- 'SFI സിപിഎമ്മിന്റെ പോഷക സംഘടനയല്ല; പല വിഭാഗക്കാരുണ്ട്': എ.കെ. ബാലൻ
കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കറിനെയും സ്റ്റാഫ് സെക്രട്ടറി കെ പി രമേശനെയും മർദിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരായ നാല് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു. തേജു സുനിൽ എം കെ (രണ്ടാം വർഷം ബിബിഎ), തേജുലക്ഷ്മി ടി കെ (മൂന്നാം വർഷം ബിബിഎ) അമൽ രാജ് ആർ പി (രണ്ടാം വർഷം ബികോം) അഭിഷേക് എസ് സന്തോഷ് (രണ്ടാം വർഷം സൈക്കോളജി) എന്നിവർക്കെതിരെയാണ് നടപടി. ഇതിനുപിന്നാലെ സംഘടനയ്ക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
advertisement