TRENDING:

വിദ്യാർഥിയെ കുത്തിയ ശിവരഞ്ജിത്ത് പൊലീസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ; സെക്രട്ടറി നസീമിന് 28ാം റാങ്ക്

Last Updated:

ജൂലൈ ഒന്നാം തിയതിയാണ് റാങ്ക് പട്ടിക നിലവിൽ വന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരന്‍. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാർക്ക് നേടിയത് ശിവരഞ്ജിത്തിനാണ്. രണ്ടാം പ്രതിയും കോളജ് യൂണിറ്റു സെക്രട്ടറിയുമായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28ാം റാങ്കുകാരനാണ്.
advertisement

തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ശിവര‍ഞ്ജിത്തിന് പിഎസ്‌സി പരീക്ഷയില്‍ 78.33 മാര്‍ക്കാണ് ലഭിച്ചത്. സ്പോര്‍ട്സിലെ വെയിറ്റേജ് മാര്‍ക്കായി 13.58 മാര്‍ക്ക് ഉള്‍പ്പെടെ 91.91 മാര്‍ക്ക് ലഭിച്ചു. ജൂലൈ ഒന്നിനാണ് റാങ്ക് പട്ടിക നിലവില്‍വന്നത്. നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാസർകോട് ജില്ലയില്‍ അപേക്ഷിച്ചിരുന്ന ഇവര്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ തന്നെയാണു പിഎസ് സിപരീക്ഷ എഴുതിയതെന്നും സൂചനയുണ്ട്.

advertisement

നസീമിന് 65.33 മാര്‍ക്കാണ് പരീക്ഷയിൽ ലഭിച്ചത്. പാളയത്ത് പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയാണ് നസീം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിദ്യാർഥിയെ കുത്തിയ ശിവരഞ്ജിത്ത് പൊലീസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ; സെക്രട്ടറി നസീമിന് 28ാം റാങ്ക്