യോഗി ഈ പാർടിയുടെ ഐശ്വര്യം: പ്രസംഗിച്ച പാതിയിടത്തും തോറ്റു
സിഗ്നൽ ലംഘിച്ച് യു ടേൺ എടുത്ത ബൈക്ക് ട്രാഫിക് പൊലീസുകാരനായ അമൽ കൃഷ്ണ തടഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ബൈക്കിലെത്തിയ യുവാക്കൾ അമൽ കൃഷ്ണയുമായി വാക്ക് തർക്കത്തിലാകുകയും യൂണിഫോമിൽ പിടിച്ചു തള്ളുകയും ചെയ്തു. ഇതോടെ സമീപത്തുണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും ഓടിയെത്തി ബൈക്ക് ഓടിച്ചിരുന്നയാളെ കടന്നുപിടിച്ചു. ഇതിനിടെ പിന്നിലിരുന്നയാൾ ഫോൺ ചെയ്തതിനെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജ് ഭാഗത്തുനിന്ന് എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടമായി എത്തി വിനയചന്ദ്രനെയും ശരത്തിനെയും മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
യോഗിയൊക്കെ എന്ത്? 3000സ്ഥലങ്ങളുടെ പേരു മാറ്റാൻ തമിഴ്നാട് സർക്കാർ
ഇതോടെ അമൽ കൃഷ്ണ കൺട്രോൾറൂമിലേക്ക് ഫോൺ ചെയ്തത് അനുസരിച്ച് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി എസ്.എഫ്.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ യൂണിവേഴ്സിറ്റി കോളേജ് ചെയർമാൻ ഉൾപ്പടെയുള്ള നേതാക്കളെത്തി കസ്റ്റഡിയിലെടുത്തവരെ ബലമായി മോചിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ആദിത്യ പറഞ്ഞു. എന്നാൽ സംഭവവുമായി എസ്.എഫ്.ഐയ്ക്ക് ബന്ധമില്ലെന്നാണ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ഷിജിത്ത് പറയുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ ചില വിദ്യാർഥികളാണ് പ്രശ്നമുണ്ടാക്കിയത്. അവരിൽ എസ്.എഫ്.ഐക്കാരില്ലെന്നും ഷിജിത്ത് പറയുന്നു.
