വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. ജനങ്ങൾക്കും ഇത് ബോധ്യമുണ്ടായിരുന്നു. സി.പി.എം.പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി എനിക്ക് തോന്നുനില്ല. പുറത്ത് വന്ന പലരും അടിമുടി പാർട്ടിക്കാരാണ്. പാർട്ടി പങ്കുള്ളതിനാലാണ് അന്വേഷണം വൈകുന്നത്. കോടതി ചെവിക്ക് പിടിച്ചതിനാലാണ് ഇത്രയെങ്കിലും പുറത്ത് വന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
advertisement
വടകരയിലെ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ‘റെഡ് എന്‍കൗണ്ടര്‍’ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഈ സ്‌ക്രീന്‍ഷോട്ട് ആദ്യം ലഭിച്ചതെന്നും വടകര പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. വ്യാജ സ്‌ക്രീന്‍ ഷോട്ട് സംബന്ധിച്ച് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.