TRENDING:

വന്ദേഭാരതിലെ സുഹൃത്തിൻ്റെ ക്ളാസ് മാറിക്കയറ്റത്തിൽ ടി.ടി.ഇ ക്ഷമ ചോദിച്ചിട്ടും സ്പീക്കർ മൈൻഡ് ചെയ്തില്ലെന്ന് SRMU

Last Updated:

ടി.ടി.ഇ ക്ഷമ ചോദിച്ചിട്ടും സ്പീക്കർ കേൾക്കാൻ കൂട്ടാക്കിയില്ലെന്ന് കുറ്റപ്പെടുത്തി സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ ( SRMU) രംഗത്ത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിൻ്റെ സുഹൃത്ത് വന്ദേഭാരതിൽ ക്ളാസ് മാറിക്കയറി യാത്ര ചെയ്തത് ടി.ടി.ഇ ജി.എസ്.പദ്മകുമാർ ചോദ്യം ചെയ്ത സംഭവത്തിൽ ടി.ടി.ഇ ക്ഷമ ചോദിച്ചിട്ടും സ്പീക്കർ കേൾക്കാൻ കൂട്ടാക്കിയില്ലെന്ന് കുറ്റപ്പെടുത്തി സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ ( SRMU) രംഗത്ത്. കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ എക്സിക്യൂട്ടീവ് ക്ളാസിൽ സഞ്ചരിക്കുകയായിരുന്ന സ്പീക്കർ എ.എൻ ഷംസീറിനടുത്തേയ്ക്ക് തൊട്ടടുത്തെ ചെയർ കോച്ചിൽ സഞ്ചരിക്കുകയയായിരുന്ന സുഹൃത്ത് എത്തിയതും മടങ്ങാൻ വൈകിയതുമാണ് വിവാദത്തിന് തിരികൊളുത്തിയത്. തൃശൂരിൽ നിന്ന് ക്ളാസ് മാറിക്കയറിയ സുഹൃത്ത് കോട്ടയം എത്തിയപ്പോഴു മാറാത്തത് ടി.ടി.ഇ പദ്മകുമാർ ചോദ്യം ചെയ്യുകയും എക്സിക്യൂട്ടീവ് ക്ളാസിലെ നിരക്ക് വെത്യാസം തന്നാൽ സ്പീക്കറുടെ അടുത്ത് സീറ്റ് അനുവദിക്കാമെന്നും അറിയിച്ചു . ഇത് തർക്കമായതിനെത്തുടർന്ന് ടി.ടി.ഇയ്ക്കെതിരെ ഫോണിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥനോടും പിന്നീട് രേഖാമൂലം ഡി.ആർ.എമ്മിനും സ്പീക്കർ പരാതി നൽകുകയായിരുന്നു. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെത്തുടർന്ന് പദ്മകുമാർ സ്പീക്കറോട് ക്ഷമ ചോദിച്ചിരുന്നെന്ന് യൂണിയൻ പറയുന്നു.
advertisement

എന്നാൽ സംഭവത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് പരാതി നൽകിയതെന്നാണ് സ്പീക്കറുടെ ഓഫീസ് നൽകിയ വിശദീകരണം.

ട്രെയിനിൽ മറ്റ് ക്ളാസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഉയർന്ന ക്ളാസുകളിലേക്ക് കയറാൻ കഴിയില്ല. എന്നാൽ ഉയർന്ന ക്ലാസിൽ യാത്ര ചെയ്യുന്ന മന്ത്രിമാരെയും ജന പ്രതിനിധികളെയും കാണാൻ മറ്റ് ക്ളാസുകളിലുള്ള സാധാരണക്കാർ ഇവരുടെ അടുത്തേക്ക് വരുന്നതും അധികം വൈകാതെ മടങ്ങുന്നതു പതിവാണ്. വിജിലൻസിൻെ പരിശോധനയിൽ ഉയർന്ന ക്ളാസിൽ ടിക്കറ്റില്ലാത്തവരെ കണ്ടെത്തിയാൽ ഡ്യൂട്ടിയിുള്ള ടി.ടി.ഇ യുടെ ജോലി വരെ നഷ്ടമായേക്കാം. വന്ദേഭാരതിൽ ക്യാമറയുംമറ്റും ഉള്ളതിനാൽ ടി.ടി.ഇ മാരും ജാഗ്രത പുലർത്താറുണ്ട്. സ്പീക്കറുടെ പരാതിയിൽ പദ്മകമാറിനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിറുത്തുകയും യൂണിയന്റെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ച് കയറ്റുകയുമായിരുന്നു. ധൃതിപിടിച്ച് എടുക്കുന്ന ഇത്തരം തീരുമാങ്ങൾ ജീവനക്കാരുടെ ആത്മ വിശ്വാസത്തിന് മങ്ങലേൽപ്പിക്കുമെന്നും യൂണിയൻ ആരോപിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മികച്ച ജീവനക്കാരനുള്ള റെയിൽവെയുടെ പുരസ്കാരം നേടിയ ആളാണ് ടി.ടി.ഇ ജി.എസ്.പദ്മകുമാർ

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വന്ദേഭാരതിലെ സുഹൃത്തിൻ്റെ ക്ളാസ് മാറിക്കയറ്റത്തിൽ ടി.ടി.ഇ ക്ഷമ ചോദിച്ചിട്ടും സ്പീക്കർ മൈൻഡ് ചെയ്തില്ലെന്ന് SRMU
Open in App
Home
Video
Impact Shorts
Web Stories