TRENDING:

ശബരിമലയിൽ വിഷയം തുല്യതയല്ല; വിശ്വാസം: ശശി തരൂർ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് : ശബരിമലയിൽ വിഷയം തുല്യതയല്ലെന്നും വിശ്വാസമാണെന്നും ശശി തരൂർ എംപി. അവിടുത്തെ പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കുന്നതിനാലാണ് യുവതീ പ്രവേശനത്തെ അനുകൂലിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് ശബരിമല വിഷയത്തിൽ തരൂർ തന്റെ നിലപാട് ആവർത്തിച്ചത്.
advertisement

Also Read-ശബരിമലയെ തകർക്കാൻ ആസൂത്രിത നീക്കം: ശശികുമാര വർമ്മ

കന്യാകുമാരി ദേവീക്ഷേത്രത്തിൽ പുരുഷൻമാർ പ്രവേശിക്കാനേ പാടില്ലെന്നാണ് തന്റെ നിലപാട്. ഇതൊന്നും തുല്യതയുടെ വിഷയമല്ല. വിശ്വാസപരമായ കാര്യമാണ്. ലോകത്തൊിടത്തും കത്തോലിക്കാ സഭയിൽ വനിതാ പുരോഹിതരില്ലെന്ന കാര്യവും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

Also Read-'ശബരിമലയിൽ എത്തിയെന്ന വാർത്ത തെറ്റ്': തൃപ്തി ദേശായി

ശബരിമല വിഷയം തെരുവിൽ ആക്രമമുണ്ടാക്കാനായി ഉപയോഗപ്പെടുത്തിയെന്ന് സംഘപരിവാറിനെതിരെയും തരൂർ വിമർശനം ഉന്നയിച്ചു. ഭരണഘടനാപരമായി പരിഹരിക്കേണ്ട വിഷയമാണ് അക്രമമുണ്ടാക്കാനായി ഉപയോഗപ്പെടുത്തിയത്. കോൺഗ്രസിന്റെ ഹിന്ദു വോട്ടുകൾ ബിജെപിക്ക് പോകട്ടെയെന്ന് ദുഷ്ടലാക്ക് സിപിഎമ്മിനുണ്ടെന്ന ആരോപണവും ശശി തരൂർ ഉന്നയിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിൽ വിഷയം തുല്യതയല്ല; വിശ്വാസം: ശശി തരൂർ