'ശബരിമലയിൽ എത്തിയെന്ന വാർത്ത തെറ്റ്': തൃപ്തി ദേശായി

Last Updated:
പുനെ: ശബരിമലയിൽ താൻ എത്തിയെന്ന വാർത്തകൾ തെറ്റാണെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. താൻ ഇപ്പോൾ പുനെയിലാണ് ഉള്ളതെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും അവർ പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾ കയറുന്നതിനെ എതിർക്കുന്നവരാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും തൃപ്ചി ദേശായി ന്യൂസ് 18നോട് പറഞ്ഞു.
സന്നിധാനത്ത് യുവതികൾ പ്രവേശിച്ചെന്നും ലക്ഷ്യം അവർ നേടിയതായും തൃപ്തി ദേശായി പറഞ്ഞു. ഈ സീസണിൽ തന്നെ തൃപ്തി സന്നിധാനത്ത് എത്തുമെന്നും തൃപ്തി സന്നിധാനത്ത് എത്തിയെന്നുമെല്ലാം വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ചാണ് ഇവർ രംഗത്തെത്തിയത്.
സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ശബരിമലയിൽ പ്രവേശിക്കാൻ തൃപ്തി കേരളത്തിൽ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തു കടക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന്, അവർ ശബരിമല യാത്ര ഒഴിവാക്കി മടങ്ങി പോയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമലയിൽ എത്തിയെന്ന വാർത്ത തെറ്റ്': തൃപ്തി ദേശായി
Next Article
advertisement
ബെംഗളൂരുവിൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു
ബെംഗളൂരുവിൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു
  • ബെംഗളൂരുവിൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു.

  • കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘമാണ് പണം കവർന്നത്.

  • സിസിടിവി ക്യാമറകൾ പരിശോധിച്ച്, സംഘം ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

View All
advertisement