TRENDING:

Shashi Tharoor | ആരോഗ്യസൂചികയിൽ കേരളം ഒന്നാമതെത്തിയതിനെ അഭിനന്ദിച്ച് ശശി തരൂർ

Last Updated:

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്താണ് ശശി തരൂര്‍ കേരളത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ശശി തരൂര്‍ എം പി (Sahi Tharoor) . നിതി ആയോഗിന്റെ (Niti Ayog)ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമതെത്തിയതിനെ തുടര്‍ന്നാണ് ശശി തരൂര്‍ എം.പി അഭിനം അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ എം.പി അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
ഡോ. ശശി തരൂർ എം.പി
ഡോ. ശശി തരൂർ എം.പി
advertisement

ഉത്തര്‍പ്രദേശ് (Uttarpradesh) മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ (Yogi Adityanath) ടാഗ് ചെയ്താണ് ശശി തരൂര്‍ കേരളത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യസൂചികയില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍ ഉള്ള സംസ്ഥാനം

സംസ്ഥാനത്ത് ഈ മാസം 30 മുതൽ രാത്രികാല കർഫ്യൂ; ന്യൂ ഈയർ ആഘോഷങ്ങൾ രാത്രി 10 മണിവരെ മാത്രം

തിരുവനന്തപുരം: നിലവിലെ കോവിഡ് (Covid 19) സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങൾ (Night Curfew) ( രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ) ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

advertisement

പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ് .

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.

സംസ്‌ഥാനത്തു 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്‌സിനും, 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

advertisement

കോവിഡ് വ്യാപനം പടരുന്ന സ്‌ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്‌ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തേണ്ടതുമാണ്.

ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Shashi Tharoor | ആരോഗ്യസൂചികയിൽ കേരളം ഒന്നാമതെത്തിയതിനെ അഭിനന്ദിച്ച് ശശി തരൂർ
Open in App
Home
Video
Impact Shorts
Web Stories