TRENDING:

'തമാശ പറയുന്നതു നിർത്തി': ശശി തരൂർ സീരിയസായി

Last Updated:

ക്യാറ്റിൽ ക്ലാസ് ഉണ്ടാക്കിയ പൊല്ലാപ്പ്, കടുകട്ടി ഇംഗ്ലീഷ്, അച്ചടക്ക നടപടി തുടങ്ങിയ വിഷയങ്ങളിലെല്ലാം ശശി തരൂർ മനസ്സുതുറക്കുന്നു....

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രദീപ് പിള്ള
advertisement

തിരുവനന്തപുരം: ‌തമാശ പറയുന്നതു നിർത്തിയെന്നു ശശി തരൂർ. നർമബോധം നന്നേ കുറഞ്ഞ നാട്ടിൽ ആൾക്കാർ തമാശ ആസ്വദിക്കുന്നില്ല. വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറഞ്ഞതു പോലെ പലതും വിപരീതഫലവും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് തമാശ പ്രയോഗം നിർത്തുന്നതെന്ന് ശശി തരൂർ ന്യൂസ് 18 കേരളത്തോടു പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്ത് എത്തിയ തരൂർ തന്നെ ചൊല്ലിയുണ്ടായ വിവാദകോലാഹലങ്ങളെ പറ്റി മനസ് തുറന്നു.

“അനവസരത്തിലുള്ള മോദിവിരോധം ഗുണത്തിനു പകരം ദോഷം ചെയ്യുമെന്നും മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിമർശിക്കുമ്പോൾ വിശ്വാസ്യത ഉണ്ടാവില്ലെന്നും പറഞ്ഞതിന് എന്നെ മോദി ഭക്തനാക്കി. പാർലമെന്റിനകത്തും പുറത്തും മോദി സർക്കാരിന്റെ ഓരോ തെറ്റായ നടപടിയും ചൂണ്ടിക്കാട്ടി എന്നെക്കാൾ വിമർശനം ഉന്നയിച്ച ഒരു കോൺഗ്രസുകാരന്റെ പേരു പറയാമോ? ''. ഞാൻ നേതാക്കളോട് ഇതു മാത്രമാണു ചോദിച്ചത്.

advertisement

Cattle Class (ക്യാറ്റിൽ  ക്ലാസ് ) ഉണ്ടാക്കിയ പൊല്ലാപ്പ്!

പണ്ടത്തെ ‘cattle class’ വിവാദത്തെ പറ്റി പറയുമ്പോഴാണ് ഇന്ത്യക്കാർക്ക് നർമബോധം തീരെയില്ലെന്നു തരൂർ അഭിപ്രായപ്പെട്ടത്. ആ കന്നുകാലി ക്ലാസ് പ്രയോഗം പോലും ആദ്യം ഉന്നയിച്ചത് ഞാനല്ല. മാധ്യമപ്രവർത്തകന്റെ ചോദ്യമായിരുന്നു… മിസ്റ്റർ മിനിസ്റ്റർ താങ്കൾ ‘ക്യാറ്റിൽ  ക്ലാസിൽ യാത്ര ചെയ്യുമോ എന്നായിരുന്നു ചോദ്യം.  അമേരിക്കയിലൊക്കെ സർവസാധാരണമായ പ്രയോഗമാണത്. ആൾക്കാരെയല്ല പരിഹസിക്കുന്നത്. വിമാന കമ്പനിക്കാരെയാണ്. നിങ്ങൾ ഞങ്ങളെ പശുക്കളെ പോലെ ഇങ്ങനെ തിരുകി കയറ്റുകയാണ് … എന്നാണ് വ്യംഗ്യം.

advertisement

അദ്ദേഹത്തിന്റെ ചോദ്യം കേട്ടപ്പോൾ ഇന്ത്യയിൽ എല്ലാവർക്കും ഇത് അറിയാം എന്നു ഞാനും ധരിച്ചു. ഞാൻ അതേ സ്പിരിറ്റിൽ മറുപടിയും നൽകി. അതേ, ക്യാറ്റിൽ ക്ലാസിൽ തന്നെ… നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാർഢ്യം!  ഹോളി കൗ എന്ന പ്രയോഗം വിവാദമാകുമോ എന്നു ഞാൻ സംശയിച്ചു. പക്ഷേ ക്യാറ്റിൽ ക്ലാസ് തന്നെ വിവാദമായി. എന്താ ചെയ്യ.  ഇന്നും കൂടി എനിക്ക് അതിന്റെ പേരിൽ വോട്ട് നഷ്ടപ്പെടുന്നുണ്ടാവും. എം പി ഞങ്ങളെയൊക്കെ പശുക്കളെ പോലെയാണു കാണുന്നത് എന്നു കരുതിയിട്ട്.

advertisement

എന്താ ഞാൻ പറയുക… നമ്മുടെ നാട്ടിൽ sense of humour ഇല്ല എന്നു പലരും പറഞ്ഞിട്ടുണ്ട്. തമാശ ചെലവാകുന്ന രാജ്യമല്ല നമ്മുടേതെന്ന് നെഹ്റുജിയുടെ കാലം മുതൽ രാഷ്ട്രീയക്കാർ തിരിച്ചറിഞ്ഞതാണ്. അമേരിക്കയിലും ഇംഗ്ളണ്ടിലുമൊക്കെ പ്രസംഗം തുടങ്ങുമ്പോൾ ഒരു തമാശ പറയണം എന്നത് എഴുതപ്പെടാത്ത ചട്ടമാണ്. ഒരു തമാശ പറഞ്ഞില്ലെങ്കിൽ ആൾക്കാർക്ക് ശാന്തമായിരുന്ന് നമ്മുടെ പ്രസംഗം ആസ്വദിച്ച് കേൾക്കാൻ കഴിയില്ല.

എല്ലാവരും അന്തം വിട്ടിരിക്കുന്നു… ഞാൻ നിർത്തി…

ഇവിടെ ഒരു തമാശ പറഞ്ഞാൽ ഒരു മനുഷ്യൻ ചിരിക്കില്ല. ഞാൻ ഒന്നു ശ്രമിച്ചു നോക്കിയതാണ്. 10 വർഷം മുമ്പ് ഇന്ത്യയിൽ വന്നപ്പോൾ കേരളത്തിലടക്കം പ്രസംഗം തുടങ്ങുമ്പോൾ ഒരു ജോക്ക് അടിക്കാൻ തുടങ്ങി. പക്ഷേ എല്ലാവരും അന്തംവിട്ട് ഇങ്ങനെ നോക്കിയിരിക്കും… എന്താണിത്, സീരിയസ് സ്പീച്ച് അല്ലേ എന്ന മട്ടിൽ… പിന്നെ ഞാൻ നിർത്തി. ഇന്ത്യയിൽ ജോക്ക് പറയുന്നതൊക്കെ ഒരു മാതിരി നിർത്തിയിട്ടുണ്ട്. എന്താ ചെയ്യ…

advertisement

ഇംഗ്ലീഷിന്റെ കട്ടി കുറയ്ക്കുമോ?

ഇംഗ്ളീഷ് ഞാൻ തന്നെ അൽപം തമാശയാക്കിയിട്ടുണ്ട്. അതു ജനങ്ങൾക്ക് ഇഷ്ടപ്പെടുകയും ചെയ്തു എന്നാണ് എന്റെ വിശ്വാസം. മോദിയെ കുറിച്ചെഴുതിയ Paradoxical Prime Minister എന്ന പുസ്തകത്തിന്റെ റിലീസ് സമയത്ത് ഞാൻ തന്നെ എടുത്താൽ പൊങ്ങാത്ത ഒരു ഇംഗ്ളീഷ് വാക്കെടുത്തിട്ടു! ഇതു ‘ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷൻ’ (ഒരാളെ താറടിച്ചു കാണിക്കുക) നടത്താനുള്ള ശ്രമം അല്ല എന്നു ഞാൻ പറഞ്ഞു! അതു നാട്ടുകാർക്കു ബോധിച്ചു. ജനം അത് ഏറ്റു പിടിച്ചു. അച്ഛനമ്മമാർ കുട്ടികളെ ഈ വാക്ക് പഠിപ്പിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും ചെറിയ കുട്ടികൾ എന്നെ കണ്ടാലുടൻ പറയും - ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷൻ!

കെ പി സി സിയെ ഇംഗ്ലീഷ്  പറഞ്ഞ് പേടിപ്പിച്ചോ?

ചോദ്യം: ഒരു കഥ കേട്ടു. മോദി വിവാദത്തിൽ ഇംഗ്ളീഷിലുള്ള മറുപടി കണ്ടതോടെയാണ് പാർട്ടി നേതൃത്വം അച്ചടക്ക നടപടിയൊക്കെ അവസാനിപ്പിച്ച് ഓടിയൊളിച്ചതെന്ന്… ശരിയാണോ?

ഉത്തരം: നീണ്ട പൊട്ടിച്ചിരി… ആ, അതൊക്കെ നിങ്ങൾ തന്നെ ഇട്ടോളൂ… നിങ്ങൾ മാധ്യമക്കാരല്ലേ….!

Also Read- യൂറോപ്യൻ ചാമ്പ്യനോട് തോറ്റെങ്കിലും ചരിത്രമെഴുതി മേരി കോം ‌

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തമാശ പറയുന്നതു നിർത്തി': ശശി തരൂർ സീരിയസായി