വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ അടക്കം എല്ലാ സ്ഥാനങ്ങളിലേക്കും ഉടൻ തെരഞ്ഞെടുപ്പ് നടത്തണം. നിർണായക തീരുമാനങ്ങൾ എടുക്കാൻ ആളില്ലാത്തത് പാർട്ടിയെ ബാധിക്കുന്നുണ്ട്.
നേതൃത്വത്തിൽ ഒരു യുവനേതാവ് വരുന്നതായിരിക്കും ഈ സാഹചര്യത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുകയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിംഗിനെ പിന്താങ്ങി ശശി തരൂർ പറഞ്ഞു. പ്രിയങ്കാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയാകുന്നതാണ് കൂടുതൽ ഉചിതമെന്നും തരൂർ വ്യക്തമാക്കി.
വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ്
ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടിയുടെ മാതൃകയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ശശി തരൂർ വാർത്താ ഏജൻസിയോട് പറഞ്ഞു. നേതൃത്വത്തിൽ കൃത്യമായ വ്യക്തത ഇല്ലാത്തത് പാർട്ടിയെ ബാധിക്കുന്നുണ്ട്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഇക്കാര്യം ഗൗരവമായി ചിന്തിച്ചു തുടങ്ങണം. ഇനിയും താമസം വരാതെ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നും ശശി തരൂർ പറഞ്ഞു.
advertisement