“പ്രതിരോധം ” എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു. ഷുക്കൂർ വക്കീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്ന് രാവിലെ 10.15ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് രജിസ്ട്രാർ ഓഫിസിൽ വെച്ചാണ് ഷുക്കൂർ വക്കീലും ഭാര്യ ഷീനയും സ്പെഷ്യൽ മാര്യേജ് ആക്ട്പ്രകാരം വിവാഹതിരായത്. ഭാര്യ ഷീനയെ താൻ ഒരിക്കൽകൂടി വിവാഹം കഴിക്കുകയാണെന്നുള്ള ഷുക്കൂറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. 1994 ഒക്ടോബർ 6നായിരുന്നു ഷുക്കൂർ വക്കീലും ഷീനയും വിവാഹിതരായത്. സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരം വീണ്ടും വിവാഹം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.
advertisement
മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കാനും സ്വത്തുക്കളുടെ അവകാശം പൂര്‍ണമായും പെണ്‍മക്കള്‍ക്ക് കൂടി ലഭിക്കാനാണ് സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരം ഇരുവരും വീണ്ടും വിവാഹിതരായത്.
Also Read- ‘വിശ്വാസികൾ പ്രതിരോധിക്കും’; ഷുക്കൂർ വക്കീലിനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിൽ
ഫേസ്ബുക്കിലൂടെ ഷുക്കൂർ തന്നെയാണ് ഫത്വ കൗൺസിലിന്റെ കുറിപ്പ് പങ്കുവെച്ചത്. വക്കീൽ നടത്തിയത് നാടകമെന്നാണ് ഫത്വ കൗൺസിലിന്റെ വിമർശനം. ഇസ്ലാം മത വിശ്വാസിയെന്ന് അവകാശപ്പെടുന്നയാൾ വിവാഹം രജിസ്റ്റർ ചെയ്തത് വിരോധാഭാസമാണ്. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികൾ പ്രതിരോധിക്കുമെന്നും കൗൺസിൽ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നു.