ലോക് സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ തോൽവിക്ക് കാരണമായത് സിപിഎമ്മിനുള്ളിലെ വിഭാഗീയത ആയിരുന്നുവെന്നും അവർ പറഞ്ഞു. പാർട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങൾ തന്‍റെ തോൽവി ആഗ്രഹിച്ചിരുന്നു. അധികം വൈകാതെ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്നും സിന്ധു പറഞ്ഞു.
എസ് എഫ് ഐയിലൂടെയാണ് സിന്ധു ജോയ് പൊതു രാഷ്ട്രീയ രംഗത്തെത്തുന്നത്. 2009ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സ്വാധീനമുള്ള എറണാകുളം മണ്ഡലത്തിൽ മത്സരിച്ചു. എതിരാളിയായ കെവി തോമസിനോട് കടുത്ത മത്സരത്തിനൊടുവിൽ ആയിരുന്നു പരാജയം. തുടർന്ന്, കോൺഗ്രസിലേക്ക് ചേക്കേറി.
advertisement
CPM വിഭാഗീയതയുടെ ഇരയാണ് താനെന്ന് സിന്ധു ജോയ്
പിന്നീട് വിവാഹം കഴിച്ച് വിദേശത്തേക്കു പോയ സിന്ധു ജോയി ഒരിടവേളക്ക് ശേഷമാണ് തുറന്നു പറച്ചിലുകൾ നടത്തുന്നത്. തന്‍റെ തോൽവിക്ക് കാരണമായത് സി പി എമ്മിനുള്ളിലെ വിഭാഗീയതയാണ്. പാർടിയിലെ ചിലർ തന്‍റെ തോൽവി ആഗ്രഹിച്ചിരുന്നെന്നും താൻ വിഭാഗീയതയുടെ ഇരയാണെന്നും അവർ വ്യക്തമാക്കുന്നു.
ഇതിനെതിരെ പരാതി നൽകാനോ വിശദീകരണം നൽകാനോ തനിക്ക് അന്ന് സാധിച്ചില്ല. തോൽവി അഗ്രഹിച്ചവർ ഇപ്പോഴും പാർട്ടിയിൽ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
