CPM വിഭാഗീയതയുടെ ഇരയാണ് താനെന്ന് സിന്ധു ജോയ്
Last Updated:
തന്റെ തോല്‍വി ആഗ്രഹിച്ചവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നുണ്ട്
കൊച്ചി: സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയായിരുന്നു താനെന്ന് എസ്എഫ്‌ഐ മുന്‍ നേതാവ് സിന്ധു ജോയി. 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്ക് കാരണം പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയായിരുന്നുവെന്നും സിന്ധുജോയ് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങള്‍ തന്റെ തോല്‍വി ആഗ്രഹിച്ചിരുന്നെന്നും സിന്ധു ന്യൂസ്18 നോടു പറഞ്ഞു.
2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള എറണാകുളം മണ്ഡലത്തില്‍ കെ വി തോമസിനെതിരെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചായിരുന്നു സിന്ധു പരാജയപ്പെട്ടത്.
Also Read: നിയമോള്‍ വീണ്ടും ശബ്ദങ്ങളുടെ ലോകത്തേക്ക്; മന്ത്രി ശ്രവണ സഹായി കൈമാറി
എന്നാല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായത് പാര്‍ട്ടിക്കുള്ളിലെ വിഭാഗിയത ആണെന്നാണ് സിന്ധുജോയി പറയുന്നത്. തന്റെ തോല്‍വി ആഗ്രഹിച്ചവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഇതിനെതിരെ പരാതി നല്‍കനോ വിശദീകരണം നല്‍കാനോ തനിക്ക് അന്ന് സാധിച്ചില്ലെന്ന് പറഞ്ഞ സിന്ധു ജോയി താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ലെന്നും അധികം വൈകാതെ തന്നെ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമെന്നും വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 08, 2019 8:07 PM IST


